
ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി പ്രമുഖ ബ്രാന്‍ഡിംഗ് കമ്പനിയായ സില്‍വര്‍ എഡ്ജ് ടെക്നോളജീസില്‍ (സില്‍വര്‍ പുഷ്) 95 കോടി രൂപയുടെ നിക്ഷേപം നടത്തി. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് കോത്താരി പറഞ്ഞു.സില്‍വര്‍ പുഷ് അതിന്റെ ഉടമസ്ഥതയിലുള്ള ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ബ്രാന്‍ഡുകള്‍ക്കും മീഡിയ ഏജന്‍സികള്‍ക്കും പരസ്യ പരിഹാരങ്ങള്‍ നല്കുന്ന സ്ഥാപനമാണ്. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യുഎസ്എ, ഇന്ത്യ എന്നിങ്ങനെ പത്തിലധികം രാജ്യങ്ങളില്‍ നിലവില്‍ സില്‍വര്‍ എഡ്ജിന് സാന്നിധ്യമുണ്ട്.ആശിഷ് കച്ചോളിയ, മിറാബിലിസ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, സെവന് ഹില്‍സ് ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരും ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്തു.