Tech
Trending

ഡാറ്റ ഉപയോ​ഗത്തിൽ റെക്കോർഡിട്ട് ജിയോ ഉപയോക്താക്കൾ

ജിയോ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തിൽ വൻവർധന. ഒരു മാസത്തിനുള്ളിൽ 10 എക്സാബൈറ്റ് അഥവാ 10 ബില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. ഡാറ്റ ഉപഭോഗ രീതിയിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്സാബൈറ്റ് കവിയുന്നത് ഇതാദ്യമാണ്.റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾക്കൊപ്പമാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.ഡാറ്റ ഉപഭോഗം വർധിപ്പിക്കുന്നതിൽ, ജിയോ ട്രൂ 5ജി നിർണായക പങ്ക് വഹിച്ചു. ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 23.1 ജിബി ഡാറ്റ ഉപയോഗിക്കുന്നു. 2 വർഷം മുമ്പ്, ഈ കണക്ക് 13.3 GB ആയിരുന്നു. അതായത്, വെറും 2 വർഷത്തിനുള്ളിൽ, ഒരു ശരാശരി ഉപയോക്താവ് ഒരു മാസത്തിൽ 10 ജിബി കൂടുതൽ ഡാറ്റ ഉപയോഗിച്ച്‌ തുടങ്ങി. ടെലികോം മേഖലയിലെ എതിരാളികളെ അപേക്ഷിച്ച് ജിയോ നെറ്റ്‌വർക്കിലെ ഉപഭോഗ ശരാശരി ഉയർന്നെന്നാണ് വിലയിരുത്തൽ.രാജ്യത്തുടനീളമുള്ള 60,000 സൈറ്റുകളിലായി 3,50,000-ലധികം 5G സെല്ലുകൾ ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, ജിയോ ട്രൂ 5G ഇന്ത്യയിലുടനീളമുള്ള 2,300 പട്ടണങ്ങളും നഗരങ്ങളും കവർ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ 5G റോളൗട്ടാണിത്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5G സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.5G റോളൗട്ടിനൊപ്പം, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്ന Airfirber-ഉം ജിയോ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫൈബറും എയർ ഫൈബറും ഉപയോഗിച്ച് 100 ദശലക്ഷം വീടുകളെ കവർ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Articles

Back to top button