Tech
Trending

കുറഞ്ഞ വിലയിൽ കിടിലനൊരു സ്മാർട്ട്ഫോണുമായി ഐറ്റൽ

ഐറ്റൽ ഇന്ത്യൻ വിപണിയിൽ പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ഐറ്റൽ എസ്23 (Itel S23) എന്ന എൻട്രിലെവൽ സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഐറ്റലിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണാണ് എസ്23. 10,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലേക്കാണ് കമ്പനി പുതിയ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൻ്റെ ആദ്യ വിൽപ്പന ജൂൺ 14ന് നടക്കും.ഐറ്റൽ എസ്23 സ്മാർട്ട്ഫോണിൽ സൂപ്പർ സ്മൂത്ത് ഡിസ്‌പ്ലേ, ഒക്ടാ കോർ ചിപ്‌സെറ്റ്, ഫിംഗർപ്രിന്റ് റീഡർ, ഡ്യുവൽ റിയർ ക്യാമറകൾ, കളർ മാറുന്ന ബാക്ക് പാനൽ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുണ്ട്. രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഡിവൈസ് വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,799 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലും ലഭ്യമാണ്. ഈ വേരിയന്റിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിസ്റ്ററി വൈറ്റ്, സ്റ്റാറി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.ഐറ്റൽ എസ്23 സ്മാർട്ട്ഫോൺ 6.6-ഇഞ്ച് എച്ച്ഡി+ (720 x 1,612 പിക്‌സൽ) ഐപിഎസ് ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമാണുള്ളത്.സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 12എൻഎം യൂണിസോക്ക് ടി606 എസ്ഒസി ചിപ്പ്സെറ്റാണ്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഐറ്റൽ എസ്23 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ പൈമറി സെൻസറുള്ള ഫോണിൽ ഫ്ലാഷ് ലൈറ്റും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.10W ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Related Articles

Back to top button