Tech
Trending

ഫാസ്റ്റ്ട്രാക്ക് എഫ്പോഡുകള്‍ വിപണിയിൽ അവതരിപ്പിച്ചു

ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് പുതിയ ട്രൂലി വയര്‍ലെസ് എഫ്പോഡുകള്‍ വിപണിയിൽ അവതരിപ്പിച്ചു. എഫ്എസ്100, എഫ്എക്സ്100, എഫ്സെഡ്100 എന്നീ മൂന്ന് വേരിയന്റുകളിലായാണ് എഫ്പോഡുകള്‍ ലഭ്യമാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും വില്‍പന. ചെവികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇവ രൂപകല്‍പന ചെയ്തിട്ടുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കും യോജിക്കുന്ന വിധത്തില്‍ വിവിധങ്ങളായ ഇയര്‍ടിപ്പുകളുമായാണ് ഇതെത്തുന്നത്. എഫ്എസ്100, എഫ്എക്സ്100, എഫ്സെഡ്100 എന്നീ മൂന്ന് വേരിയന്റുകളും ക്വാഡ് മൈക്ക് എന്‍വയോണ്‍മെന്റ് നോയ്സ് കാന്‍സലേഷന്‍ ഉള്ളവയാണ്. ഇതിനുള്ള ഐപിഎക്സ്5 റേറ്റിങും ഗെയിമിങ് മോഡും എഫ്പോഡുകളെ വര്‍ക്ക് ഔട്ടുകള്‍ക്കും ഗെയിമിങിനും അനുയോജ്യമാക്കുന്നു. എഫ്എസ്100, എഫ്എക്സ്100 എന്നീ എഫ്പോഡ് വേരിയന്റുകള്‍ 40 മണിക്കൂര്‍ വരെ പ്ലേ ടൈം, 10 എംഎം, 13 എംഎം എന്നീ ഡീപ് ബാസ് ഡ്രൈവറുകള്‍ തുടങ്ങിയവയുമായാണ് എത്തുന്നത്. 40 എംഎസ് വരെയുള്ള അള്‍ട്രാ ലോ ലേറ്റന്‍സി ഗെയിമിങ് മോഡുമായാണ് ഫാസ്റ്റ്ട്രാക്ക് എഫ്സെഡ്100 വേരിയന്റ് എത്തുന്നത്. എക്സ്ട്രാ ഡീപ് ബാസ് ഡ്രൈവര്‍, 50 മണിക്കൂര്‍ പ്ലേ ടൈം, 3സി നൈട്രോഫാസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. 50 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുമായി തടസങ്ങളില്ലാത്ത അധിക പ്ലേ ടൈം എഫ്പോഡുകള്‍ നല്‍കും. റീചാര്‍ജ് ചെയ്യുമ്പോള്‍ ഇതിലെ നൈട്രോഫാസ്റ്റ് ചാര്‍ജ് ചാര്‍ജ് സാങ്കേതികവിദ്യ വേഗത്തിലുള്ള ചാര്‍ജിങ് ഉറപ്പാക്കും. ടൈപ്പ് സി പവര്‍ കേബിള്‍ ഉപയോഗിച്ചുള്ള പത്തു മിനിറ്റ് ചാര്‍ജ് വഴി 200 മിനിറ്റ് വരെ പ്ലേ ടൈം ഉറപ്പാക്കാം. ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ടിനു കീഴില്‍ സ്മാര്‍ട്ട് ഓഡിയോ ഉപകരണങ്ങളുടെ ശ്രേണി വിപുലമാക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആവേശമുണ്ടെന്ന് ടൈറ്റന്‍ കമ്പനി സ്മാര്‍ട്ട് വിയറബിള്‍സ് സിഇഒ രവി കുപ്പുരാജ് പറഞ്ഞു.

Related Articles

Back to top button