Big B
Trending

ഡാര്‍ക്ക് ഷെല്‍ വാനില ക്രീം ബിസ്‌ക്കറ്റിന് പുതുമയേകി സണ്‍ഫീസ്റ്റിന്റെ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് എത്തി

ഐടിസിയുടെ ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി അതിന്റെ ഏറ്റവും പുതിയ വകഭേദമായ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് വിപണിയിറക്കി. വാനില ക്രീം, ഡാര്‍ക്ക് ഷെല്‍ ബിസ്‌ക്കറ്റ് വിഭാഗത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രുചി അനുഭവം ഒരുക്കിക്കൊണ്ടാണ് പുതിയ ഫില്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡാര്‍ക്ക് ചോക്കോ ഷെല്ലില്‍ നിറച്ച ക്രീം വാനില ഫില്ലിംഗ് ഈ വിഭാഗത്തെ അങ്ങനെ നവീകരിക്കുകയാണ്. നീല്‍സന്‍ ഡേറ്റ പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തിന്റെ വിപണിമൂല്യം 6,123 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ചോക്കോ ഫില്‍സ് കുക്കീസിനൊപ്പമുള്ള സെന്റര്‍ ഫില്‍ഡ് ക്രീം ബിസ്‌ക്കറ്റ് കാറ്റഗറിയുടെ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി. ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സിന്റെ വരവോടെ പുതുമയാര്‍ന്നതും ആവേശകരവുമായ വാനില ഫില്‍ഡ് കുക്കി അവതരിപ്പിക്കുകയും ഡാര്‍ക്ക് ഷെല്‍ വാനില ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തിന് ഒരു പുതമയേകുകയുമാണ് ഐടിസി ചെയ്തിരിക്കുന്നത്.ഉന്മേഷദായകമായ ചോക്കോ കുക്കീസ് വിഭാഗത്തിലെ പ്രസിദ്ധ ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി, സെന്റര്‍ ഫില്‍ഡ് കുക്കി കാറ്റഗറിയിലെ അഗ്രഗാമിയാണെന്ന് വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ഐടിസി ഫുഡ്സ് ഡിവിഷന്‍ ബിസ്‌ക്കറ്റ്‌സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെര്‍ പറഞ്ഞു. ക്രീം വിഭാഗത്തില്‍ ഉപഭോക്താക്കള്‍ പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്നതായുള്ള ഉപഭോക്തൃ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ‘സാന്‍ഡ്വിച്ച് ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തില്‍ പറയത്തക്ക രീതിയിലുള്ള പുതുമകളോ മെച്ചപ്പെടുത്തലുകളോ ഉണ്ടായിട്ടില്ല. മികച്ച സെന്റര്‍ ഫില്‍ഡ് അനുഭവം പകര്‍ന്നുകൊണ്ട് സാന്‍ഡ്വിച്ച് ക്രീം വിഭാഗം അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമായി ഇതിനെ ഞങ്ങള്‍ കണ്ടു. പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ പുതിയ അനുഭവങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ്. ഒരു ദശാബ്ദത്തിലേറെയായി ജനപ്രിയമായ കുക്കി ബ്രാന്‍ഡാണ് സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചു വരുന്ന സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ തെക്ക്. പടിഞ്ഞാറന്‍ മേഖലകളിലെ റീടെയില്‍ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മോഡേണ്‍ ട്രേഡ് ഔട്ട്‌ലെറ്റുകളിലും വിപിണിയിലെത്തിയ ഐടിസിയുടെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.itcstore.in-ലും ലഭ്യമാണ്. 75 ഗ്രാം പാക്കിന്റെ വില 20 രൂപ.

Related Articles

Back to top button