Big B
Trending

ഡിജിറ്റൽ ഗോൾഡ് വില്പന വിലക്കി എൻഎസ്ഇ

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു.സെബിയുടെ നിർദേശത്തെതുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റൽഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല.സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു.

Related Articles

Back to top button