Big B
Trending

രാജ്യത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം കുതിക്കുന്നു

പ്രതീക്ഷിച്ചതിലും ഉയരത്തിലേയ്ക്ക് പണപ്പെരുപ്പ സൂചിക കുതിച്ചതോടെ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായവും കൂടി. ഇതോടെ 10 വര്‍ഷത്തെ ബോണ്ട് ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. 2021 ഏപ്രില്‍ 16ലെ ആറ് ശതമാനത്തില്‍നിന്ന് 7.21 ശതമാനമായാണ് വര്‍ധിച്ചത്.രാജ്യത്തെ ഉപഭോക്തൃ വില സൂചിക 17 മാസത്തെ ഉയര്‍ന്ന നിരക്കിലായതിനാല്‍ റിസര്‍വ് ബാങ്കിനും നോക്കി നില്‍ക്കാനാവില്ല. ആര്‍ബിഐയുടെ ക്ഷമതാ പരിധിക്കുമുകളിലാണ് പണപ്പെരുപ്പ നിരക്കുകള്‍ ഇപ്പോഴുള്ളത്.സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയലം പുറത്തുവിട്ട കണക്കുപ്രകാരം മാര്‍ച്ചിലെ സൂചിക 6.95ശതമാനമായാണ് ഉയര്‍ന്നത്. ഫെബ്രുവരിയിലാകട്ടെ 6.1ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കുതിപ്പ് കാര്യമായുണ്ടായത്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില 7.52ശതമാനം ഉയര്‍ന്നപ്പോള്‍ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 9.4ശതമാനം കൂടി. ഉത്പാദന ചെലവ് വര്‍ധിക്കുന്നതിനാല്‍ സമസ്തമേഖലകളിലും വിലവര്‍ധനയുടെ വക്കിലാണ്.യുക്രൈന്‍-റഷ്യ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ യുഎസിലും ഇന്ത്യയിലും റീട്ടെയില്‍ പണപ്പെരുപ്പം വരുംമാസങ്ങളിലും കുതിക്കുമൊണ് വിലയിരുത്തല്‍. വിലക്കയറ്റം രൂക്ഷമായതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് തുടരെതുടരെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയുമേറി.ഭൗമരാഷ്ട്രീയ സംഘര്‍ഷം തുടരുന്നതും വിതരണ ശൃംഖലകളിലെ തടസ്സവും കമ്മോഡിറ്റികളുടെ ഉയര്‍ന്ന വിലയും ആഗോളതലത്തില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരുംമാസങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരാനാണ് സാധ്യത.വിപണിയിലെ പണലഭ്യത കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുയാണ് ആര്‍ബിഐക്കുമുന്നിലുള്ള വഴി. അതിന്റെ ഭാഗമായി അടുത്ത പണവായ്പാ അവലോകന സമിതിയോഗത്തില്‍ 0.50 മുതല്‍ 0.75ശതമാനംവരെ നിരക്ക് വര്‍ധന ഉണ്ടായേക്കാം. ഉയര്‍ന്ന കടമെടുക്കല്‍, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ് എന്നിവയോടൊപ്പം പണലഭ്യത കുറയ്ക്കാനുള്ള നടപടികള്‍കൂടി പ്രഖ്യാപിച്ചത് ബോണ്ട് ആദായത്തെ ഇതിനകം സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ ഇവര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

Related Articles

Back to top button