Uncategorized
Trending

ജി.എസ്.ടിയിൽ മാറ്റങ്ങൾ വരുന്നു

ജി.എസ്.ടി നിരക്കുകളിൽ കൗൺസിൽ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നിർത്തുന്ന സാഹചര്യത്തിൽ വരുമാനനഷ്ടം ചില സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയതും ജി.എസ്.ടി കൗൺസിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.നികുതിയിലെ അഞ്ച് ശതമാനം സ്ലാബിൽ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മൂന്ന് ശതമാനം നിരക്കിലേക്ക് ഉൾപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന് പു​റമേ അഞ്ച് ശതമാനത്തിൽ വരുന്ന ചില ഉൽപന്നങ്ങൾ എട്ട് ശതമാനമെന്ന സ്ലാബിലേക്കും ഉൾപ്പെടുത്തും. ഇതോടെ അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാവുകയും ചെയ്യും.ജി.എസ്.ടി നിരക്കുകളിൽ ഒരു ശതമാനത്തിന്റെ വർധന വരുത്തിയാൽ 50,000 കോടി രൂപയുടെ അധിക വരുമാന വർധനയുണ്ടാവുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.ഈ വർഷം ജൂണിൽ ജി.എസ്.ടി നഷ്ടപരിഹാരം നിർത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക. കോവിഡിൽ തകർന്ന സംസ്ഥാനങ്ങളുടെ സമ്പദ്‍വ്യവസ്ഥകളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്ന് പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button