Tech
Trending

ഏറ്റവും വിലക്കുറവുള്ള 98 രൂപയുടെ റീചാർജ് വീണ്ടും അവതരിപ്പിച്ച് ജിയോ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലയൻസ് ജിയോ 98 രൂപയുടെ പ്രീപെയ്ഡ് റീചാർജ് വീണ്ടും അവതരിപ്പിച്ചു. ഇതുവരെ ജിയയുടെ ഏറ്റവും വിലക്കുറവുള്ള പ്രീപെയ്ഡ് റീചാർജ് ആയ പ്ലാൻ 129നെ കടത്തിവെട്ടിയാണ് പ്ലാൻ 98ന്റെ രണ്ടാം വരവ്. പക്ഷെ മുൻപ് 98 രൂപയുടെ റീചാർജിൽ പല ഘടകങ്ങളും വെട്ടികുറച്ചാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.മുൻപ് 28 ദിവസം ആയിരുന്നു പ്ലാൻ 98ന്റെ കാലാവധി എങ്കിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ ഇത് 14 ദിവസമായി ചുരുങ്ങി.

A shopkeeper displays JIO simcards at a mobile phone store in Mumbai on July 19, 2017. Indian oil-to-telecom conglomerate Reliance Industries’s first-quarter consolidated profit jumped 28 percent July 20, pumped up by higher margins from its core oil refining business it said, beating analyst estimates. / AFP PHOTO / INDRANIL MUKHERJEE (Photo credit should read INDRANIL MUKHERJEE/AFP via Getty Images)


അതെ സമയം ഹൈ-സ്പീഡ് ഇന്റർനെറ്റ്, പരിധിയില്ലാത്ത വോയിസ് കോളുകൾ തുടങ്ങിയവ മാറ്റമില്ലാതെ തുടരുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് പ്ലാൻ 98ൽ ലഭിക്കുക. ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയിലേക്കുള്ള അക്‌സെസ്സും 98 രൂപയുടെ റീചാർജിൽ ഉൾപെടുത്തിയിട്ടുണ്ട്.ജിയോ.കോം വെബ്സൈറ്റിലൂടെയും മൈജിയോ ആപ്പിലൂടെയും പുതിയ പ്രീപെയ്ഡ് റീചാർജ് ചെയ്യാം. അതെ സമയം ഗൂഗിൾ പേ, പേടിഎം തുടങ്ങിയ മാധ്യമങ്ങളിലൂടെ റീചാർജ് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.കഴിഞ്ഞ വർഷം മേയിലാണ് 98 പ്രീപെയ്ഡ് പ്ലാൻ ജിയോ പിൻവലിച്ചത്. 28 ദിവസത്തേക്ക് പ്രതിദിനം 300 എസ്എംഎസുകൾ, 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, ജിയോയിൽ ജിയോ നമ്പറിലേക്ക് സൗജന്യ കോൾ എന്നിവയായിരുന്നു ആനുകൂല്യങ്ങൾ.

Related Articles

Back to top button