Big B
Trending

ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ച കേസ്‌: ഫ്രാങ്ക്‌ളിന്റെ അപേക്ഷ തള്ളി സെബി

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയതുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ നൽകിയ അപേക്ഷ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)തള്ളി.ഡെറ്റ് പദ്ധതികളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനത്തിനെതിരെ സെബി നടപടിയെടുക്കാനിരിക്കെയാണ് തിരിച്ചടി.സെബിയുടെ നിർദേശപ്രകാരം ചോക്സി ആൻഡ് ചോക്സി നടത്തിയ ഫോറൻസിക് ഓഡിറ്റിൽ അസറ്റ്മാനേജുമെന്റ് കമ്പനി ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു.


2020 ഏപ്രിൽ 23നാണ് രാജ്യത്തുതന്നെ പഴക്കമുള്ള ഫണ്ട് ഹൗസുകളിലൊന്നായി ഫ്രാങ്ക്ളിൻ ആറ് ഡെറ്റ് സ്കീമുകളുടെ പ്രവർത്തനം മരിവിപ്പിച്ചത്. മൂന്നുലക്ഷത്തിലധികം നിക്ഷേപകരുടെ 26,000 കോടി രൂപയാണ് പത്തുമാസത്തിലേറെകാലം തിരിച്ചെടുക്കാൻ കഴിയാതായത്.ഇതേതുടർന്ന് രാജ്യത്തെ വിവിധ കോടതികളിലായി എഎംസിക്ക് നിയമനടപടി നേരിടേണ്ടിവന്നു. ഒടുവിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം 14,572 കോടി രൂപ ഇതിനകം നിക്ഷേപകർക്ക് വിതരണംചെയ്തു.ബാക്കിയുള്ള നിക്ഷേപ ആസ്തികൾ വിറ്റ് പണം നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാൻ എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button