Tech
Trending

തരംഗമായി ക്ലബ്ഹൗസ്

‘ക്ലബ്ഹൗസ്’ എന്ന പുതിയൊരു ആപ്ലിക്കേഷനെക്കുറിച്ചുള്ള ചർച്ചയിലാണ് ഓ‍ൺലൈൻ ലോകം. പോൾ ഡേവിസനും ഇന്ത്യൻ വംശജൻ രോഹൻ സേത്തും ചേർന്ന ‘ആൽഫ എക്സ്പ്ലൊറേഷൻ കമ്പനി’ 2019ൽ ആണ് അമേരിക്കയിൽ തുടക്കമിട്ടത്. 2020 മാർച്ചിൽ ക്ലബ്ഹൗസ് ലോഞ്ച് ചെയ്തു. ഐഒഎസ് പ്ലാറ്റ്ഫോമിൽ മാത്രമായിരുന്നു അത്. ഈ വർഷം ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയതോടെ ഇന്ത്യ ഉൾപ്പെയുള്ള രാജ്യങ്ങളിൽ ക്ലബ്ഹൗസിന്റെ പ്രചാരം ഉയർന്നു. 2020ൽ ലോഞ്ച് ചെയ്യുന്നതിനു മുൻപ് മറ്റൊരു പേരിലായിരുന്നു ആപ്. പിന്നീട് പേരു മാറ്റി ക്ലബ്ഹൗസ് എന്നാക്കുകയായിരുന്നു.


ഓഡിയോ ലൈവ് റൂമുകളാണ് ഇതിലുള്ളത്. 5000 ആളുകൾ വരെയുള്ള ഓഡിയോ റൂമുകൾ തയാറാക്കി അതിൽ ശ്രോതാക്കൾക്ക് അനുവാദം ചോദിച്ച് സംസാരിക്കാം. നമുക്ക് അറിവുള്ള വിഷയത്തിലുള്ള കാര്യങ്ങൾ അവിടെ അവതരിപ്പിക്കാം. ഇതു റെക്കോർ‍‍ഡ് ചെയ്യുന്നുമില്ല. സംസാരിച്ചു കഴിഞ്ഞാൽ അത് അവിടെ അവസാനിക്കും. ഇൻവിറ്റേഷൻ വഴിയല്ലാതെ റഫറൽ പോലെ കോൺടാക്ട് ലിസ്റ്റ് നോട്ടിഫിക്കേഷൻ വഴിയും ഇപ്പോൾ ക്ലബ്ഹൗസിൽ ചേരാം. യുഎസിൽ ആദ്യ തരംഗത്തിനു ശേഷം അവരുടെ ഉപയോക്താക്കളിൽ ചെറിയൊരു ഇടിവുണ്ടായിരുന്നു. മറ്റു പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഇത്തരം ഫീച്ചറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ട്വിറ്ററിൽ വന്നുകഴിഞ്ഞു. ഫെയ്സ്ബുക് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button