Big B
Trending

സെന്‍സെക്‌സ് ഇടിഞ്ഞത് 1,250 പോയന്റ്

ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്ടത്തിലാക്കി. നിഫ്റ്റി 17,000 നിലവാരത്തിലേയ്ക്ക് താഴ്ന്നു. ബാങ്ക് സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിട്ടു.സെൻസെക്സ് 1,250 പോയന്റ് നഷ്ടത്തിൽ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റ സൂചിക തുടർച്ചയായ മാസങ്ങളിൽ കുതിപ്പ് രേഖപ്പെടുത്തിയതും യുക്രെയിൻ-റഷ്യ സംഘർഷവുമൊക്കെയാണ് ആഗോള വിപണിയെ ബാധിച്ചത്. മിക്കവാറു ഏഷ്യൻ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എന്നാൽ ഒഎൻജിസി. ടിസിഎസ് എന്നീ ഓഹരികൾ നേട്ടത്തിലുമാണ്.

Related Articles

Back to top button