
ലോക വാഹനവിപണിയില്‍ ആദ്യമായി ഇന്ത്യ മൂന്നാംസ്ഥാനത്തെത്തി. ഇന്ത്യയില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം വാഹന വിൽപ്പന 42.5 ലക്ഷത്തിലെത്തിയതായി ‘നിക്കി ഏഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, 2022 ല്‍ 42 ലക്ഷം പുതിയ വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞത്. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുപ്രകാരം 41.3 ലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ നിരത്തിലിറക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ കൂടി ചേരുമ്പോള്‍ ഇത് 42.5 ലക്ഷത്തിലെത്തി. ഒക്ടോബര്‍ ഡിസംബര്‍ കാലത്തെ അന്തിമ കണക്കു വരുന്നതോടെ മൊത്തം വില്‍പ്പന ഇതിലും ഉയര്‍ന്നതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2021 ലെ കണക്കനുസരിച്ച് ചൈനയാണ് വാഹന വില്‍പ്പനയില്‍ മുന്നിലുള്ള രാജ്യം. കഴിഞ്ഞ വര്‍ഷം 2.63 കോടി വാഹനങ്ങളാണ് ചൈനയില്‍ വിറ്റഴിച്ചത്.രണ്ടാമതുള്ള അമേരിക്കയില്‍ 1.54 കോടി പുതിയ വാഹനങ്ങള്‍ നിരത്തിലെത്തി. മൂന്നാമതായിരുന്ന ജപ്പാനില്‍ 44.4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ചാഞ്ചാട്ടമാണുള്ളത്. ജപ്പാനില്‍ 2021 നെ അപേക്ഷിച്ച് ഈ വര്‍ഷം വാഹന വില്‍പ്പനയില്‍ 5.6 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.