Big B
Trending

രാജ്യത്തെ വ്യാപാര കമ്മി 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രാജ്യത്തെ വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം) 22.6 ബില്യൺ ഡോളറായി ഉയർന്നു. സെപ്റ്റംബർ മാസത്തെ കണക്കാണിത്. പതിനാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വ്യാപാര കമ്മിയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) സെപ്റ്റംബറിൽ 21.44 ശതമാനം ഉയർന്ന് 54.06 ബില്യൺ ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ മാസം 44.52 ബില്യൺ ഡോളറിന്റേതായിരുന്നു.അതേസമയം ഇറക്കുമതിയിൽ 70 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.40.29 ബില്യൺ ഡോളറിൽ നിന്ന് 68.49 ബില്യൺ ഡോളറായാണ് ഇറക്കുമതി വർധിച്ചിരിക്കുന്നത്. അസംസ്കൃത എണ്ണയുടെയും സ്വർണത്തിന്റെയും ഇറക്കുമതിയിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.ചരക്ക് കയറ്റുമതിയിൽ 22.60 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 27.56 ബില്യൺ ഡോളറിൽ നിന്ന് 33.79 ബില്യൺ ഡോളറായാണ് ഉയർന്നത്.

Related Articles

Back to top button