Auto
Trending

ഹ്യുണ്ടായി കാസ്പറിനെ വരവേറ്റ് കൊറിയ

ഹ്യുണ്ടായി എസ്.യു.വി. നിരയിലെ കുഞ്ഞൻ മോഡലായ കാസ്പർ മിനി എസ്.യു.വി. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു.നിർമാതാക്കളെ പോലും അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് കാസ്പറിന് സ്വന്തംനാട്ടിൽ ലഭിച്ചിരിക്കുന്നത്. സൗത്ത് കൊറിയൻ പ്രസിഡന്റ് ഉൾപ്പെടെ 12,000 പേരാണ് ആദ്യ ദിനം ഈ വാഹനം ബുക്കുചെയ്തത്.ഇന്ത്യൻ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതൽ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വാഹനം കൊറിയൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നാണ് വിവരം. അതേസമയം, കാസ്പർ ഇന്ത്യൻ നിരത്തുകളിലും എത്തുമെന്നും സൂചനയുണ്ട്. എ.എക്സ്-1 എന്ന കോഡ് നാമത്തിലാണ് ഈ വാഹനത്തിന്റെ നിർമാണം ആരംഭിച്ചത്. ഹ്യുണ്ടായി ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഗ്രാന്റ് ഐ10, സാൻട്രോ തുടങ്ങിയ മോഡലുകൾക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണ് കാസ്പർ ഒരുങ്ങിയിട്ടുള്ളത്.റെട്രോ ഡിസൈനിലാണ് കാസ്പറിന്റെ ബോഡി ഒരുങ്ങിയിട്ടുള്ളത്. വെന്യുവിനോട് സമാനമായ ബോണറ്റിനോട് ചേർന്നുള്ള എൽ.ഇ.ഡി. ടെയ്ൽലാമ്പ്, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ക്രോമിയം ആവരണം നൽകി സ്റ്റൈലിഷായി ഒരുക്കിയിട്ടുള്ള ഗ്രില്ല്, ഡ്യുവൽ ടോൺ ബമ്പർ, ചെറിയ എയർ ഡാം എന്നിവ ചേർന്നതാണ് കാസ്പറിന്റെ മുഖഭാവം. വാഹനത്തിന് ചുറ്റിലും നീളുന്ന വീൽ ആർച്ചും അലോയി വീലും വശങ്ങളുടെ സൗന്ദര്യമാണ്. പുതുമയുള്ള ഡിസൈനാണ് പിൻഭാഗത്തിന്റെ സൗന്ദര്യം. വിൻഡ് സ്ക്രീനിനോട് ചേർന്നാണ് എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ടെയ്ൽലാമ്പ് നൽകിയിട്ടുള്ളത്. ഇതിനുപുറമെ, പിൻഭാഗത്തെ ബമ്പറിന്റെ വശങ്ങളിലും ലൈറ്റുകൾ നൽകിയിട്ടുണ്ട്. സി.പില്ലറിൽ നൽകിയിട്ടുള്ള ഡോർ ഹാൻഡിൽ, റൂഫ് റെയിൽ, ഷാർക്ക് ഫിൻ ആന്റിന, സൺറൂഫ് എന്നിവയെല്ലാം ഡിസൈൻ ഹൈലൈറ്റാണ്.കാസ്പറിന്റെ ഇന്റീരിയർ അൽപ്പം സ്പെഷ്യലാണ്. മുൻനിരയിലെയും പിൻനിരയിലെയും സീറ്റുകൾ മടക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. രണ്ടാം നിര സീറ്റ് 39 ഡിഗ്രി വരെ ചായ്ക്കാനും സാധിക്കും. എട്ട് ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, കണക്ടഡ് കാർ ഫീച്ചറുകൾ, കീ-ലെസ് എൻട്രി, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റ് തുടങ്ങിയവയാണ് ഈ കുഞ്ഞൻ വാഹനത്തിന്റെ ഉള്ളിലുള്ളത്.76 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എൻജിനും 100 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടർബോചാർജ്ഡ് പെട്രോൾ എൻജിനുമായാണ് കാസ്പർ കൊറിയൻ നിരത്തുകളിൽ ഇറങ്ങിയിരിക്കുന്നത്.

Related Articles

Back to top button