Tech
Trending

യുക്രൈന്‍ പൗരന്മാരുടെ സുരക്ഷക്കായി ട്രാഫിക് ഡാറ്റ ഒഴിവാക്കി ഗൂഗിള്‍ മാപ്പ്

റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനില്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ച് ഗൂഗിള്‍ മാപ്പിലെ ട്രാഫിക് ഡാറ്റ താല്‍കാലികമായി ഒഴിവാക്കി. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണില്‍ നിന്നുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി റോഡിലെ ഗതാഗത തിരക്ക് സംബന്ധിച്ചും റസ്റ്റോറന്റുകളിലേയും മറ്റ് സ്‌റ്റോറുകളിലേയും തിരക്കുകള്‍ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കുന്ന സംവിധാനമാണിത്.അതേസമയം ഗതിനിര്‍ണയ നിര്‍ദേശങ്ങള്‍ തുടര്‍ന്നും വാഹന ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാണ് യുക്രൈനിന് നേരെ റഷ്യ സൈനിക നടപടിയാരംഭിച്ചത്. ഇതിനകം ലക്ഷക്കണക്കിന് പൗരന്മാര്‍ രാജ്യം വിട്ടതായാണ് വിവരം. ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്.ഗൂഗിള്‍ മാപ്പിലെ ഡാറ്റയ്ക്ക് അധിനിവേശത്തിന്റെ പുരോഗതിയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ സൈനിക നീക്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഗിള്‍ മാപ്പില്‍ റഷ്യന്‍ സേവനയുടെ നീക്കം നിരീക്ഷിക്കാന്‍ തനിക്കായെന്ന് കാലിഫോര്‍ണിയയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഒരു പ്രൊഫസര്‍ പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button