Tech
Trending

അസുസ് 8സെഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു

അസൂസ് 8 സെഡ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ 8 എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം തായ് വാനിലും യൂറോപിലും ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. വലിപ്പം കുറഞ്ഞൊരു ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ തന്നെയാണ് അസൂസ്8 സെഡ്.അസൂസ് 8സെഡ് ഫോണിന്റെ 8ജിബി/ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 42,999 രൂപയാണ് വില. ഹൊറൈസണ്‍ സില്‍വര്‍, ഒബ്‌സിഡിയന്‍ ബ്ലാക്ക് നിറങ്ങളില്‍ എത്തുന്ന ഫോണ്‍ മാര്‍ച്ച് 7 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാവും.അന്തര്‍ദേശീയ വിപണിയില്‍ സെന്‍ഫോണ്‍ 8 ഫ്‌ളിപ്പിനൊപ്പമാണ് അസൂസ് 8 സെഡിന്റെ ഗ്ലോബല്‍ പതിപ്പായ സെന്‍ഫോണ്‍ 8 അവതരിപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വൈകുകയായിരുന്നു. അതേസമയം സെന്‍ഫോണ്‍ 8 ഫ്‌ളിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല.ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള സെന്‍ യുഐ 8 ആണ് അസൂസ് 8 സെഡിലുള്ളത്. 5.9 ഫുള്‍എച്ച്ഡി പ്ലസ് സാംസങ് ഇ4 അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറില്‍ 8 ജിബി റാം ശേഷിയുണ്ട്.5.9 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ എന്നിവയാണ് ഫോണിനുള്ളത്. ട്രിപ്പിള്‍ മൈക്രോഫോണുകള്‍, ഓസോ ഓഡിയോ സൂം സംവിധാനം, വീഡിയോ റെക്കോര്‍ഡിങിനിടെ പരിസര ബഹളം നിയന്ത്രിക്കുന്നതിനുള്ള നോയ്‌സ് റിഡക്ഷന്‍ സാങ്കേതിക വിദ്യ എന്നിവയും ഫോണിനുണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 64 എംപി സോണി ഐഎംഎക്‌സ് 686 സെന്‍സര്‍ പ്രധാന സെന്‍സറും 12 എംപി സോണി ഐഎംഎക്‌സ് 363 സെന്‍സര്‍ എന്നിവയാണുള്ളത്. സെല്‍ഫിയ്ക്കായി 12 എംപി സോണി ഐഎംഎക്‌സ് 663 സെന്‍സര്‍ നല്‍കിയിരിക്കുന്നു. ഡ്യുവല്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും സെല്‍ഫി കാമറയിലുണ്ട്.128 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജ് ആണിതിന്. എച്ച്ഡിഡി, എന്‍ടിഎഫ്എസ് ഫോര്‍മാറ്റുകളും പിന്തുണയ്ക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവില്ല. 5ജി കണക്റ്റിവിറ്റിയുണ്ട്.4000 എംഎഎച്ച് ബാറ്ററിയില്‍ 48 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button