Auto
Trending

ഡിയോ സ്‌പോര്‍ട്‌സിന്റെ ലിമിറ്റഡ് എഡിഷന്‍ എത്തി

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട വിപണിയില്‍ എത്തിച്ചിട്ടുള്ള സ്‌കൂട്ടറുകളില്‍ ആക്ടീവയ്ക്ക് ശേഷം ഏറ്റവുമധികം ജനപ്രീതി നേടിയ മോഡലാണ് ഡിയോ.റാപ്‌സോണ്‍ പോലുള്ള പ്രത്യേക എഡിഷനിലും തിളങ്ങിയ ഈ വാഹനത്തിന്റെ മറ്റൊരു പതിപ്പ് കൂടി ഇന്ത്യയിന്‍ എത്തിയിരിക്കുകയാണ്. ഡിയോ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷനായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 68,317 രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.പുതുമയുള്ള ഡിസൈനിലെ ഗ്രാഫിക്‌സും ചുവപ്പ് നിറത്തിലുള്ള റിയര്‍ സസ്‌പെന്‍ഷനുമാണ് ഡിയോയുടെ പ്രത്യേക പതിപ്പില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.സ്‌പോര്‍ട്‌സ് സ്റ്റാന്റേഡ്, ഡീലക്‌സ് എന്നീ വേരിയന്റുകളിലായി സ്‌ട്രോണിഷ്യം സില്‍വര്‍ വിത്ത് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഡിയോ സ്‌പോര്‍ട്‌സിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് നിരത്തുകളില്‍ എത്തുന്നത്.

ഫ്രണ്ട് ഏപ്രണില്‍ നിറയുന്ന ഹെഡ്‌ലാമ്പ്, ഹാന്‍ഡിന് സമീപത്തായി ഒരുക്കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, കൂര്‍ത്ത ഫെന്‍ഡര്‍, എന്നിവ റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണ്. കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കിയത് ഈ പ്രത്യേക പതിപ്പിലെ പുതുമയാണ്.പുതിയ ഡിയോ സ്‌പോര്‍ട്‌സ് യുവത്വത്തിന്റെ ശൈലി തുടരുന്നതിനൊപ്പം ഏറ്റവും മികച്ച കളര്‍ ഓപ്ഷനുകളും കൊണ്ടുവന്നിട്ടുണ്ട്. സ്‌പോര്‍ട്ടി വൈബും ട്രെന്‍ഡി ലുക്കും കൊണ്ടും ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുതിയ പതിപ്പ് സാധിക്കുമെന്ന് ഹോണ്ട ടൂ വിലേഴ്‌സിന്റെ മേധാവി അഭിപ്രായപ്പെട്ടു.മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കള്‍ മുതിര്‍ന്നിട്ടില്ല. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ സാങ്കേതികവിദ്യ നല്‍കിയുള്ള 110 സി.സി.പി.ജി.എം-എഫ്.ഐ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 7.65 ബി.എച്ച്.പി. പവറും ഒമ്പത് എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button