Auto
Trending

26.5 കിലോമീറ്റർ മൈലേജുമായി ഹോണ്ട സിറ്റി ഹൈബ്രിഡ്

കാത്തിരുന്ന സിറ്റി ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ച് ഹോണ്ട. ഇസഡ് എക്സ് എന്ന ഒറ്റ വകഭേദത്തിൽ മാത്രം ലഭിക്കുന്ന ഹൈബ്രിഡിന്റെ എക്സ്ഷോറൂം വില 19.49 ലക്ഷം രൂപയാണ്.സിറ്റി ഹൈബ്രിഡിന്റെ നിർമാണം രാജസ്ഥാനിലെ തപുകാര ശാലയിൽ ആരംഭിച്ചു. അടുത്ത മാസം ആദ്യം വിപണിയിലെത്തുന്ന സിറ്റിയുടെ ബുക്കിങ് ആരംഭിച്ചു.ലീറ്ററിന് 26.5 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ഹോണ്ട പ്രദർശിപ്പിച്ചത്. സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണിത്. ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ് അഥവാ ഐ –എം എം ഡി ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന സിറ്റി ഹൈബ്രിഡിനു കരുത്തേകാൻ പെട്രോൾ എൻജിനു പുറമേ രണ്ടു വൈദ്യുത മോട്ടറുകളുമുണ്ട്. 98 എച്ച്പി കരുത്തും 127 എൻഎം ടോർക്കുമുണ്ട് 1.5 ലീറ്റർ പെട്രോൾ എൻജിന്.കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഹൈബ്രിഡ് പതിപ്പിന് അവകാശപ്പെടാനില്ല. ഹോണ്ടയുടെ പുതിയ ബ്ലൂ ലൈൻ ബാഡ്ജുമായിട്ടാണ് സിറ്റി എത്തുന്നത്. പുതിയ 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും. ആപ്പിൾ കാർപ്ലെ, ആൻഡ്രോയ്ഡ് ഓട്ടോ, എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിങ്, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആമസോൺ ഇക്കോ, ഗൂഗിൾ അസിസ്റ്റ് അടക്കം നിരവധി ഫീച്ചറുകളുള്ള ഹോണ്ട കണക്റ്റ് എന്നിവ സിറ്റി ഹൈബ്രിഡിലുണ്ട്. സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, എസിഇ ബോഡി സ്ട്രക്ച്ചർ, എവിഎസ്, ഹോണ്ട ലൈൻ വാച്ച്, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ടയർപ്രെഷർ മോണിറ്റർ, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഹാൻഡിലിങ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

Related Articles

Back to top button