Auto
Trending

ഇലക്ട്രിക് കാറുകൾക്ക് തകര്‍പ്പൻ സൂപ്പര്‍ചാര്‍ജിങ് സ്റ്റേഷനുമായി ടെസ്‍ല

ഇലക്ട്രിക് കാറുകൾക്ക് ഏറ്റവും വലിയ സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനുകളുമായി എത്തുകയാണ് വൻകിട ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. ചൈനയുടെ 5,000 കിലോമീറ്റർ നീളമുള്ള സിൽക്ക് റോഡിൽ 27 സൂപ്പർചാർജിംഗ് സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചത്. ചൈനയിൽ സ്ഥാപിച്ച ഈ സ്റ്റേഷനുകൾ ഏറ്റവും ദൈർഘ്യമേറിയ സൂപ്പർചാർജർ റൂട്ടുകൂടെയാണെന്ന് കമ്പനി വ്യക്തമാക്കുന്നു.5,000 കിലോമീറ്ററിലാണ് 27 ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.

January 20, 2019 – Altamonte Springs, Florida, United States – A Tesla electric car is seen parked at a charging station in Altamonte Springs, Florida on January 20, 2019. Tesla has raised prices at its Supercharger stations, and will now set prices according to local demand and power rates. (Photo by Paul Hennessy/NurPhoto via Getty Images)


കിഴക്കൻ ചൈനയിൽ നിന്ന് ഒൻപത് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ചാര്‍ജിങ് സ്റ്റേഷനുകൾ നിര്‍മിച്ചിരിക്കുന്നത്. പ്രധാന ടൂറിസ്റ്റ് നഗരങ്ങളെയും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിൻെറ വീഡിയോ ടെ‍സ്‍ല പുറത്തു വിട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് കാർ വിപണികളിലൊന്നാണ് ചൈന. അതുകൊണ്ട് തന്നെ ടെസ്‍ലയെ സംബന്ധിച്ചിടത്തോളം ചൈന പ്രധാനമാണ്.ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം മതിയായ ചാര്‍ജിങ് സ്റ്റേഷനുകൾ ഇല്ല എന്നതാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ടെസ്‍ല ശ്രമിക്കുന്നത്.

Related Articles

Back to top button