Auto
Trending

ഹോണ്ട എസ്‍യുവി എലിവേറ്റിൻ്റെ ആദ്യ പ്രദർശനം ജൂൺ 6ന്

ഹോണ്ട ഇന്ത്യന്‍ വിപണിക്കുവേണ്ടി വികസിപ്പിച്ച മിഡ് സൈസ് എസ്‌യുവി എലിവേറ്റ് ജൂണ്‍ ആറിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബൽ അൺവീലിങ്ങിൽ ഔദ്യോഗികമായി പ്രദർശനം നടത്തും. എസ്‌യുവി ഈ വര്‍ഷം അവസാനത്തോടെ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച ശേഷമാവും എലവേറ്റിനെ ഹോണ്ട മറ്റു വിപണികളിലേക്ക് എത്തിക്കുക. എസ്‌യുവിയുടെ കരുത്ത് പ്രകടിപ്പിക്കുന്ന രൂപകല്‍പനയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ഹെഡ്‌ലൈറ്റുകളാണ്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാംപുകളാണ് ഹോണ്ട എലവേറ്റിന്. പിന്‍ലൈറ്റുകള്‍ ഇന്തോനീഷ്യയില്‍ വില്‍പനയിലുള്ള പുതിയ തലമുറ ഡബ്ല്യു ആർ–വിയുടേതിന് സമാനമാണ്. ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ ശക്തമായ മത്സരം ഹോണ്ടയുടെ എസ്‌യുവിയും പുറത്തെടുക്കും. ഇന്ത്യയില്‍ പ്രതിമാസം 8,000 എലവേറ്റ് നിര്‍മിക്കാനാണ് ഹോണ്ടയുടെ പദ്ധതി. ഇന്ത്യയിലേക്കും വിദേശ വിപണികളിലേക്കുമുള്ള എസ്‌യുവികള്‍ ഇന്ത്യയില്‍ നിര്‍മിക്കും. അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ പ്ലാറ്റ്‌ഫോമും എൻജിനുമായിരിക്കും പുതിയ എസ്‌യുവിക്കും. തുടക്കത്തില്‍ 1.5 പെട്രോള്‍ എൻജിന്‍ ഓപ്ഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. വൈകാതെ ഹൈബ്രിഡ് എൻജിനും ഹോണ്ട അവതരിപ്പിക്കും. ഡീസല്‍ മോഡല്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്. 10.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് എലവേറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. 12 ലക്ഷത്തിനും 19 ലക്ഷത്തിനും ഇടയിലാണ് പ്രതീക്ഷിക്കുന്ന വില.

Related Articles

Back to top button