Big B
Trending

എച്ച്.ഡി.എ.ഫ്.സി ബാങ്കിന്റെ അറ്റാദായത്തിൽ 23%വര്‍ധന

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിയുടെ അറ്റാദായത്തില്‍ 23 ശതമാനം വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 10,055.2 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ അറ്റാദായം 8,186.51 കോടി രൂപയായിരുന്നു.നിക്ഷേപത്തിലുണ്ടായ വര്‍ധന 16.8ശതമാനമാണ്. 15.59 ലക്ഷം കോടി രൂപയാണ് ബാങ്കിലുള്ള മൊത്തം നിക്ഷേപം. പലിശ വരുമാനം 10.2 ശതമാനം വര്‍ധിച്ച് 18,872.7 കോടി രൂപയുമായി. കിട്ടാക്കടത്തില്‍ 29 ശതമാനമാണ് കുറവുണ്ടായത്. റീട്ടെയില്‍ നിക്ഷേപത്തില്‍ 18.5ശതമാനമാണ് വര്‍ധന. പലിശേതര വരുമാനം അര ശതമാനം വര്‍ധിച്ച് 7,637 കോടി രൂപയായി.ഏപ്രില്‍ നാലിന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇരുസ്ഥാപനങ്ങളും ഒന്നാകുന്നതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ സ്ഥാപനമാകും.

Related Articles

Back to top button