Tech
Trending

വാട്‌സാപ്പ് പേമെന്റ്‌സ് സേവനം 6 ലക്ഷം ഇന്ത്യക്കാരിലേക്ക് കൂടി എത്തുന്നു

വാട്‌സാപ്പ് പേമെന്റ്‌സ് സേവനമായ വാട്‌സാപ്പ് പേയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആറ് ലക്ഷം പേരിലേക്ക് കൂടി പേമെന്റ് സേവനം എത്തിക്കാനാണ് അനുമതി. ഇതോടെ രാജ്യത്തെ വാട്‌സാപ്പ് ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷമാവും.2018 ല്‍ തന്നെ പേമെന്റ് സേവനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും 2020 ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ വാട്‌സാപ്പിന് അനുമതി കിട്ടിയത്. പേമെന്റ്‌സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം എന്നതുള്‍പ്പടെയുള്ള എന്‍പിസിഐ മുന്നോട്ട് വെക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നടപ്പിലാക്കേണ്ടി വന്നതോടെയാണ് ഇത്രയും കാലതാമസം വന്നത്.രണ്ട് ലക്ഷം പേരില്‍ മാത്രമായി തുടങ്ങിയസേവനം പിന്നീട് നാല് ലക്ഷം പേരിലേക്ക് വ്യാപിച്ചു. ഇപ്പോള്‍ ആറ് ലക്ഷം പേരിലേക്ക് കൂടി സേവനമെത്തിക്കാന്‍ അനുമതി ലഭിച്ചതോടെ ആകെ ഉപഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷമാവും.യുപിഐ പണമിടപാടുകള്‍ക്ക് സാധിക്കുന്ന സേവനമാണ് വാട്‌സാപ്പ് പേ. സുഹൃത്തുക്കളുമായി ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളുമെല്ലാം അയക്കുന്ന അത്രയും ലളിതമായി ചാറ്റിനുള്ളില്‍ തന്നെ പണമിടപാട് നടത്താന്‍ വാട്‌സാപ്പ് പേ സൗകര്യം ഒരുക്കുന്നു.

Related Articles

Back to top button