Tech
Trending

600 ബ്രാന്‍ഡുകളെ പുറത്താക്കി ആമസോണ്‍

ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി.ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം പല ഉപകരണങ്ങളും ‘വിജയകരമായി’ വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനി അഞ്ചു മാസം കൊണ്ടാണ് ശുദ്ധികലശം പൂര്‍ത്തിയാക്കിയത്. ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയത്. ആവര്‍ത്തിച്ചു ലംഘിച്ചുവന്ന നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകളാണ്. ഉപയോക്താവിനെ പ്രേരിപ്പിച്ച് മികച്ച റിവ്യൂ എഴുതി വാങ്ങുന്ന രീതി 2016ല്‍ ആമസോണ്‍ നിരോധിച്ചതാണ്. എന്നാല്‍, വ്യാജ റിവ്യൂകള്‍ എഴുതി വാങ്ങുന്നവര്‍ അധിക വാറന്റി നല്‍കാമെന്നും, വിഐപി ടെസ്റ്റിങ് പ്രോഗ്രാമിന്റെ ഭാഗമാണെന്നും എല്ലാം പറഞ്ഞ് വളഞ്ഞ വഴിയില്‍ തുടര്‍ന്നും ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. ആമസോണിന്റെ പുതിയ ശുദ്ധികലശത്തില്‍ പുറത്തുപോയിരിക്കുന്നതും പോകാനിരിക്കുന്നതും ഏതെല്ലാം ബ്രാന്‍ഡുകളാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.അതേസമയം, നിരോധിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കമ്പനികളുടെ സബ് ബ്രാന്‍ഡുകള്‍ ഇപ്പോഴും ആമസോണ്‍ വഴി ഇയര്‍ ബഡ്‌സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

Related Articles

Back to top button