Big B
Trending

അ‌ടുത്ത സാമ്പത്തികവർഷത്തോടെ 4 പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയേക്കും

വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നാല് ലേബർ കോഡുകൾ അടുത്ത സാമ്പത്തിക വർഷത്തോടെ നടപ്പിലാക്കാൻ സാധ്യത. ഇതുവരെ കുറഞ്ഞത് 13 സംസ്ഥാനങ്ങളെങ്കിലും ഈ നിയമങ്ങളുടെ കരട് ചട്ടങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ കോഡുകൾക്ക് കീഴിലുള്ള നിയമങ്ങൾക്ക് കേന്ദ്രം ഇതിനകം തന്നെ അന്തിമരൂപം നൽകിയിട്ടുണ്ട്.തൊഴിൽ സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന സമകാലിക വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് അനുസൃതമായ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളുമാണ് ഇനി ആവശ്യം. തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയിലാണ് ഏറ്റവും കുറവ് കരട് പ്രഖ്യാപനങ്ങൾ നടന്നിരിക്കുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഏകദേശം 13 സംസ്ഥാനങ്ങൾ മാത്രമാണ് ഇവയിൽ കരട് പുറപ്പെടുവിച്ചത്. ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനുകൾ വേതനവുമായി ബന്ധപ്പെട്ട കോഡിലാണ്. 24 എണ്ണം. തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കോഡിൽ 20 ഉം സാമൂഹിക സുരക്ഷ കോഡിൽ 18 ഉം സംസ്ഥാനങ്ങൾ കരട് പുറത്തിറക്കിയിട്ടുണ്ട്.ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലാണ് തൊഴിലെന്നും, ലേബർ കോഡുകൾ പ്രകാരം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്നും സഭയ്ക്ക് നൽകിയ മറുപടിയിൽ മന്ത്രി വിശദീകരിച്ചു. കേന്ദ്ര സർക്കാരും ചില സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും നാല് ലേബർ കോഡുകൾക്ക് കീഴിലുള്ള നിയമങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് കോഡുകൾക്കും കീഴിലുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ശേഷിക്കുന്ന സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.2019 ഓഗസ്റ്റ് എട്ടിന് വേതനത്തെക്കുറിച്ചുള്ള കോഡ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button