Auto
Trending

സിട്രോൺ സി3 മിനി എസ്.യു.വി. വൈകാതെ നിരത്തുകളിലെത്തും

സാധാരണക്കാരന് താങ്ങാവുന്ന വാഹനങ്ങൾ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ വാഹന മേഖലയിൽ ഏറ്റവുമൊടുവിലെത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ. സി5 എയർക്രോസ് എന്ന ആദ്യ വാഹനത്തിന് പിന്നാലെ രണ്ടാമത്തെ മോഡലായി പ്രഖ്യാപിച്ച സി3 അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിരത്തുകളിൽ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.2021-ന്റെ ഒടുവിൽ പ്രദർശനത്തിനെത്തിച്ച സി3 എന്ന മിനി എസ്.യു.വി. 2022 പകുതിയോടെ നിരത്തുകളിൽ എത്തുമെന്ന സൂചനയായിരുന്നു നൽകിയിരുന്നത്. സിട്രോൺ ആദ്യമായി ഇന്ത്യയിൽ നിർമിക്കുന്ന വാഹനമായിരിക്കും സി3 എന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. സിട്രോൺ പ്രാദേശികമായി നിർമിച്ച കോമൺ മോഡുലാർ പ്ലാറ്റ്ഫോമിൽ(സി.എം.പി) ആയിരിക്കും സി3 നിർമിക്കുകയെന്നാണ് വിവരം. ആഗോള വിപണിയിൽ എത്തിയിട്ടുള്ള സി3-ക്ക് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യൻ മോഡലിലും അവലംബിക്കുക. സി5-ൽ നൽകിയിരിക്കുന്നതിന് സമാനമായ ഗ്രില്ല്, ഷാർപ്പായുള്ള ഹെഡ്ലൈറ്റുകൾ, വലിയ എയർഡാം, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ബമ്പർ, എൽ.ഇ.ഡി. ഡി.ആർ.എൽ. എന്നിവയാണ് സി3-യിലേയും ഡിസൈൻ.ഫീച്ചർ സമ്പന്നമായായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ, തീർത്തും പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകൾ, യാത്രക്കാരെ കംഫർട്ടബിൾ ആക്കുന്ന സീറ്റുകൾ, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോർഡ് എന്നിവയാണ് അകത്തളത്തെ മറ്റ് ഫീച്ചറുകൾ.ഈ വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. ബ്രസീലിയൻ നിരത്തുകളിലെ സി3-യിൽ നൽകിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് എൻജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നാണ് വിവരം.

Related Articles

Back to top button