Big B
Trending

കോവിഡ്:അടുത്ത സാമ്പത്തിക ഉത്തേജക പാക്കേജ് ഉടൻ

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾ വിലയിരുത്തി അടുത്ത ഉത്തേജക പാക്കേജ് പ്രഖ്യാപിക്കും എന്ന സൂചനയുമായി ധനമന്ത്രി നിര്‍മലാ സീതാരാമൻ. കോവിഡിൻെറ രണ്ടാം തരംഗവും സാമ്പത്തികാവസ്ഥയും വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്.നിലവിലെ സാമ്പത്തിക സ്ഥിതി അറിയാൻ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഇതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് ധനമന്ത്രി നൽകുന്ന സൂചന.ഹോസ്പിറ്റാലിറ്റി, റെസ്റ്റോറൻറ് , ടൂറിസം തുടങ്ങിയ മേഖലകളെ പുനര്‍ജീവിപ്പിക്കാൻ അടുത്ത ബജറ്റിൽ നടപടികൾ സ്വീകരിച്ചേക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേരിടുമെന്ന് തന്നെയാണ് വിശ്വാസമെന്നും നിലവിലെ പ്കതിസന്ധിഘട്ടത്തിൽ രാജ്യത്തെ പൗരൻമാര്‍ കാട്ടുന്ന സഹിഷ്ണുത വിലമതിക്കാനാകാത്തതാണെന്നും ധനമന്ത്രി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Related Articles

Back to top button