Tech
Trending

പുത്തൻ ഇമെയില്‍ പ്രൊട്ടക്ഷന്‍ സേവനവുമായി ഡക്ക് ഡക്ക് ഗോ

ഇമെയിലുകളിൽ സുരക്ഷയൊരുക്കാൻ പുതിയ ഇമെയിൽ പ്രൊട്ടക്ഷൻ സേവനവുമായി ഡക്ക് ഡക്ക് ഗോ. പരസ്യകമ്പനികൾ നിരീക്ഷിക്കുന്നതിൽ നിന്നും ഇമെയിലുകളെ സംരക്ഷിക്കുകയാണ് ഈ സേവനത്തിന്റെ ഉദ്ദേശം.കമ്പനിയുടെ ഈ പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് പുതിയ @duck.com ഇമെയിൽ അഡ്രസ് ലഭിക്കും. ഇമെയിലുകളിലെ ഉള്ളടക്കം പരിശോധിച്ച് അവ നിരീക്ഷിക്കുന്ന ട്രാക്കറുകളെ നീക്കം ചെയ്തതിന് ശേഷം ആ മെയിലുകൾ നിങ്ങളുടെ യഥാർത്ഥ ഇമെയിൽ ഐഡിയിലേക്ക് ഫോർവേഡ് ചെയ്യും.ഡക്ക് ഡക്ക് ഗോയുടെ മൊബൈൽ ബ്രൗസറിലും എക്സ്റ്റൻഷനിലുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.


വിവിധ വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോഴും, ഫ്രീ ട്രയലുകൾ, ന്യൂസ് ലെറ്ററുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി നൽകുമ്പോഴുമെല്ലാം ഡക്ക് ഡക്ക് ഗോ ഇമെയിൽ ഐഡി ഏറെ പ്രയോജനപ്പെടും. കാരണം ഇത്തരം സേവനങ്ങളിൽ നിന്നുള്ള ഇമെയിലുകളിലാണ് ആഡ് ട്രാക്കറുകൾ ഉണ്ടാവാറുള്ളത്.പിന്നീട് നിങ്ങൾക്കുവരുന്ന പ്രോമോഷണൽ ഇമെയിലുകൾ ആദ്യം ഡക്ക് ഡക്ക് ഗോയുടെ സുരക്ഷാ സംവിധാനത്തിലേക്കാണ് ആദ്യമെത്തുക. അതിലെ ട്രാക്കറുകൾ നീക്കം ചെയ്തതിന് ശേഷം അവ നിങ്ങളുടെ യഥാർത്ഥ ഇമെയിൽ ഐഡിയിലേക്ക് ഫോർവേഡ് ചെയ്യപ്പെടും. ഈ ഡക്ക് ഡക്ക് ഗോ ഇമെയിലുകൾ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നീക്കം ചെയ്യാവുന്നതുമാണ്.നിങ്ങൾക്ക് ലഭിക്കുന്ന 70 ശതമാനം ഇമെയിലുകളിലും ഇമെയിൽ ട്രാക്കറുകൾ ഉണ്ട് എന്നാണ് ഡക്ക് ഡക്ക് ഗോ പറയുന്നത്. നിങ്ങൾ എപ്പോൾ ഇമെയൽ തുറക്കുന്നു, എവിടെ നിന്ന് തുറക്കുന്നു, ഏത് ഉപകരണമാണ് നിങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ട്രാക്ക് ചെയ്യപ്പെടും.നിങ്ങളുടെ ഇമെയിലുകൾ വഴി രഹസ്യമായി പരസ്യ പ്രൊഫൈലുകൾ നിർമിക്കുന്നത് തടയുകയാണ് ഈ ഡക്ക് ഡക്ക് ഗോ സേവനം ചെയ്യുക. ഉപയോക്താക്കളുടെ ഇമെയിലുകൾ തങ്ങൾ സൂക്ഷിക്കില്ലെന്നും ഡക്ക് ഡക്ക് ഗോ പറയുന്നു.നേരത്തെ ഐഓഎസിൽ ആപ്പിൾ അവതരിപ്പിച്ച സേവനത്തിന് സമാനമാണ് ഇത്. എന്നാൽ ആൻഡ്രോയിഡിലും ഐഓഎസിലും ഉൾപ്പടെ എല്ലാ വെബ് ബ്രൗസറുകളിലും ഡക്ക് ഡക്ക് ഗോയുടെ സേവനം പ്രയോജനപ്പെടുത്താനാവും.

Related Articles

Back to top button