Big B
Trending

വിദേശ നിക്ഷേപം സ്വീകരിക്കാൻ വോഡാഫോൺ ഐഡിയക്ക് അനുമതി

കടുത്ത പ്രതിസന്ധിനേരിടുന്ന വോഡാഫോൺ ഐഡിയക്ക് നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ)വഴി 15,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. സർക്കാരിന്റെ അനുമതിയാണ് ലഭിച്ചിട്ടതെന്നും അതേസമയം നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു.ഇക്വിറ്റിയായോ, ഓഹരിയായി പരിവർത്തനംചെയ്യാവുന്ന സെക്യൂരിറ്റികളായോ, ഗ്ലോബർ ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടർ ബോർഡിന്റെ അനുമതി.സർക്കാരിനുള്ള കുടിശ്ശിക നൽകാനും അടുത്തയിടെ വാങ്ങിയ സ്പെക്ട്രത്തിന് പണംനൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരണം വോഡാഫോൺ ഐഡിയയെ സഹായകരമാകും.നാലാംപാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 6,985.1 കോടിയായി ഉയർന്നിരുന്നു. അതിനുമുമ്പുള്ള മൂന്നുപാദത്തിലെ നഷ്ടം 4,540.8 കോടി രൂപയായിരുന്നു. നഷ്ടത്തിൽ വൻവർധനവുണ്ടായതിനെതുടർന്ന് കമ്പനിയുടെ പ്രവർത്തനം അപടത്തിലാക്കുന്ന സാഹാചര്യമുണ്ടായിരുന്നു.വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനം കുതിപ്പുണ്ടായി.

Related Articles

Back to top button