Tech
Trending

ഇനി ഗൂഗിള്‍ പേയിലും Rupay ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താം

ഗൂഗിള്‍ പേയില്‍ ഇനി റുപേ കാര്‍ഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം ലഭ്യമാക്കുന്നത്. പുതിയ സൗകര്യം എത്തുന്നതോടെ ഗൂഗിള്‍ പേ ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്നും പണം ചിലവാക്കി ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പോലും ഇടപാട് നടത്താനാവും. സൈ്വപ്പിങ് മെഷീന്‍ സൗകര്യമില്ലാത്ത ചെറിയ കടകളിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം നേരത്തെ തന്നെ നിലവില്‍ വന്നിരുന്നു എന്നാല്‍ ഇത് ഗൂഗിള്‍ പേയില്‍ ലഭ്യമായിരുന്നില്ല. നിലവില്‍ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊടാക്ക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാനാവുക. കൂടുതല്‍ ബാങ്കുകളെ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

Related Articles

Back to top button