Tech
Trending

ഏത് തരം പാട്ടും നിർമ്മിക്കാന്‍ സാധിക്കുന്ന AI അവതരിപ്പിച്ച് ഗൂഗിള്‍

വിവിധ കഴിവുകളുള്ള നിര്‍മിതബുദ്ധികള്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന മ്യൂസിക് എല്‍എം (MusicLM) എന്ന ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്. നമ്മള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന വിവരണം അടിസ്ഥാനമാക്കി പല തരത്തിലുള്ള പാട്ടുകളുണ്ടാക്കാന്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും. 2,80,000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മ്യൂസിക് ഡാറ്റ ഉപയോഗിച്ചാണ് മ്യൂസിക് എല്‍എം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇതിനായി ഏത് രീതിയിലുള്ള സംഗീതമാണ് നമുക്ക് വേണ്ടത് എന്ന് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മതി. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. സംഗീതം സൃഷ്ടിക്കാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആദ്യമായി പരീക്ഷിക്കുന്നത് ഗൂഗിളല്ല. റിഫ്യൂഷന്‍ (Riffusion), ഡാന്‍സ് ഡിഫ്യൂഷന്‍, ഗൂഗിളിന്റെ തന്നെ ഓഡിയോഎംഎല്‍ തുടങ്ങി, ഓപ്പണ്‍ എഐയുടെ ജ്യൂക്ക്‌ബോക്‌സ് തുടങ്ങിയവ സംഗീതം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളാണ്. എന്നാല്‍ പലവിധ സാങ്കേതിക പരിമിതികളും മതിയായ രീതിയില്‍ പരിശീലനം ലഭിക്കാതിരുന്നത് കൊണ്ടും ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളെല്ലാം പരാജയപ്പെടുകയായിരുന്നു.

Related Articles

Back to top button