Tech
Trending

ഗൂഗിൾ ഹാങൗട്ട്സ് സേവനം നവംബറിൽ അവസാനിപ്പിക്കുന്നു

ജനപ്രിയ മെസേജിങ് സംവിധാനമായിരുന്ന ഹാങൗട്ട്സ് നവംബറിൽ സേവനം നിർത്തുമെന്ന് ഗൂഗിൾ അറിയിച്ചു.നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറാനും കമ്പനി നിർദ്ദേശിക്കുന്നു.2022 നവംബറിന് മുൻപ് ഹാങൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിൾ പറയുന്നത്.ഗൂഗിൾ ടേക്ക്ഔട്ട് ഉപയോഗിച്ച് ഹാങൗട്ട് ഡേറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും.2020 ഒക്ടോബറിലാണ് ഗൂഗിൾ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിൾ തുടങ്ങിയിരുന്നു.

ഗൂഗിൾ ചാറ്റിലേക്ക് നീങ്ങുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നും, ചാറ്റിങ് നടക്കുമ്പോൾ തന്നെ ഇതെല്ലാം ചെയ്യാൻ സാധിക്കുമെന്നുമാണ് ഗൂഗിളിന്റെ വാദം.ഗ്രൂപ്പുകൾക്കും ടീമുകൾക്കും ആശയങ്ങൾ പങ്കിടാനും ഡോക്യുമെന്റുകൾ ഉപയോഗിക്കാനും ഫയലുകളും ടാസ്ക്കുകളും മാനേജ് ചെയ്യാനും കഴിയും. എല്ലാം ഒരൊറ്റ ലൊക്കേഷനിൽ നിന്ന് സാധിക്കും. ഒപ്പം ജിമെയിൽ ഇൻബോക്‌സ്, സ്പേസസ് മീറ്റ് എന്നിവയ്‌ക്കൊപ്പം ചാറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

Related Articles

Back to top button