Tech
Trending

സാംസങ്ങില്‍ വന്‍ ഡാറ്റച്ചോര്‍ച്ച

സാംസങ്ങില്‍ വന്‍ ഡാറ്റച്ചോര്‍ച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ജൂലായിലാണ് സംഭവം.കോണ്‍ടാക്റ്റ് നമ്പറുകള്‍, ഡെയ്റ്റ് ഓഫ് ബർത്ത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മുന്‍നിര സൈബര്‍ സുരക്ഷാ സ്ഥാപനവുമായും അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജൂലായ് അവസാനത്തോടെ അനുവാദമില്ലാത്ത തേഡ് പാര്‍ട്ടി യുഎസിലെ സാംസങ്ങില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കമ്പനി ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചത്. ഓഗസ്റ്റില്‍ നടത്തിയ അന്വേഷണത്തില്‍ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയെന്നും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.ഇതേതുടര്‍ന്ന് ഉപഭോക്താക്കളോട് അവരുടെ പാസ് വേഡുകള്‍ മാറ്റാനും മറ്റ് ചില മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, വിവര ചോര്‍ച്ച ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി.

Related Articles

Back to top button