Big B
Trending

രാജ്യത്തെ വളര്‍ച്ചാ അനുമാനം താഴ്ത്തി ഫിച്ച്

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന കണക്കിലെടുത്ത് റേറ്റിങ് ഏജന്‍സിയായ ഫിച്ച് രാജ്യത്തെ വളര്‍ച്ചാ അനുമാനം 10.3ശതമാനത്തില്‍നിന്ന് 8.5ശതമാനമായി കുറച്ചു. യുക്രൈനിലെ യുദ്ധവും റഷ്യക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങളും ആഗോളതലത്തില്‍ ഊര്‍ജമേഖലയെ ബാധിച്ചു. ഉപരോധം തല്‍ക്കാലം പിന്‍വലിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനമാകട്ടെ 0.6ശതമാനം ഉയര്‍ത്തി 8.7ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19നുശേഷമുള്ള സാമ്പത്തികവീണ്ടെടുക്കലിന് ചരക്ക് നീക്കത്തിലെ തടസ്സവും വിലക്കയറ്റവും കനത്ത ആഘാതമുണ്ടാക്കുമെന്ന് ‘ഗ്ലോബല്‍ ഇക്കണോമിക് ഔ്ട്ട് ലുക്ക് മാര്‍ച്ച് 2022’ ഫിച്ച് വ്യക്തമാക്കുന്നു.ലോകത്തിന് ആവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 17ശതമാനവും അസംസ്‌കൃത എണ്ണയുടെ 12ശതമാനും റഷ്യയാണ് നല്‍കുന്നത്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവയുടെ വിലയിലെ കുതിപ്പ് വ്യവസായ ചെലവുകള്‍ വര്‍ധിപ്പിക്കും. സ്വാഭാവികമായും വിലക്കയറ്റമുണ്ടാകുന്നതോടെ ഉപഭോക്താക്കളുടെ വരുമാനത്തെ ബാധിക്കുകയുംചെയ്യുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button