Tech
Trending

ഗൂഗിളിന്റെ പുത്തൻ അപ്‌ഡേറ്റ് എത്തുന്നു; ആന്‍ഡ്രോയിഡിലും 15 മിനിറ്റിനുള്ളിലെ സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാം

ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് പുതിയ ഫീച്ചര്‍ കൂടിയെത്തുന്നു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഫോണില്‍ 15 മിനിറ്റിനുള്ളിലെ സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാന്‍ സാധിക്കും.2021 ജൂലായില്‍ ഈ സൗകര്യം ആപ്പിള്‍ ഫോണുകളിൽ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഇത് അവതരിപ്പിക്കുമെന്ന് പറഞ്ഞ തീയ്യതിയില്‍ കാലതാമസം നേരിടുകയായിരുന്നു. വരുന്ന ആഴ്ചകളില്‍ തന്നെ ഈ സൗകര്യം എല്ലാവര്‍ക്കുമായി ലഭിച്ചേക്കും.നിലവില്‍ ഈ സംവിധാനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സ് പേജില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭിക്കും.ഗൂഗിളിന്റെ സെര്‍ച്ച് ആപ്പിലാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ് ഫോണിലെ സെര്‍ച്ച് ബാര്‍ വഴിയുള്ള തിരയലുകളാണ് ഈ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കുക.ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് കഴിഞ്ഞ ഐ/ഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ഈ സൗകര്യം ഡെസ്‌ക് ടോപ്പിലും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടോ എന്ന് വ്യക്തമല്ല.

Related Articles

Back to top button