Big B
Trending

ക്രിപ്‌റ്റോ ട്രേഡിങ് സാമ്പത്തിക ഇടപാടായി പരിഗണിച്ച് ടിഡിഎസ് ഈടാക്കിയേക്കും

നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് സ്രോതസിൽനിന്ന് നികുതി (ടിഡിഎസ്, ടിസിഎസ്) ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ക്രിപ്റ്റോകറൻസികളുടെ വില്പനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസിൽനിന്ന് നികുതി ഈടാക്കാൻ നടപടിയെടുക്കുക.ജനുവരി 31ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്രിപ്റ്റോകറൻസികളെ നികുതിവലയിൽ കൊണ്ടുവരുന്നതിനായി പുതിയ ബജറ്റിൽ നടപടികളുണ്ടാകും.നിലവിൽ ആഗോളതലത്തിൽ ഏറ്റവുംകൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാർക്കാണ്. 10.07 കോടിയോളംപേർ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ക്രിപ്റ്റോകറൻസിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപ (24 കോടി ഡോളർ)യാകുമെന്നാണ് വിലയിരുത്തൽ.ലോട്ടറി, ഗെയിംഷോ, പസിൽ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിന് ഉയർന്ന നികുതി ചുമത്തുന്നകാര്യവും പരിഗണിക്കും.

Related Articles

Back to top button