Big B
Trending

പുത്തൻ പദ്ധതിക്കായി താൽപര്യപത്രം നൽകി റിലയൻസും മഹീന്ദ്രയും

ഇന്ത്യൻ വാഹനമേഖലയിലെ ഇലക്ട്രിക് വിപ്ലവത്തിന്റെ ഭാഗമാവാനായി താൽപര്യപത്രം നൽകി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും ആനന്ദ് മഹീന്ദ്രയുടെ മ​ഹീന്ദ്ര & മഹീന്ദ്ര കമ്പനിയും. ഇവർക്കൊപ്പം ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, സോഫ്റ്റ് ബാങ്ക് പിന്തുണ നൽകുന്ന ഒല ഇലക്ട്രിക്, ലാർസൻ & ടർബോ, എക്സ്സൈഡ് എന്നീ കമ്പനികളും താൽപര്യപത്രം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനെ കുറിച്ച് പ്രതികരിക്കാൻ കമ്പനികളൊന്നും തയാറായിട്ടില്ല.പത്തോളം കമ്പനികൾ നിലവിൽ താൽപര്യപത്രം നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. 50 ജിഗാവാട്ട് മണിക്കൂർ ബാറ്ററി ശേഖരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള താൽപര്യപത്രമാണ് ക്ഷണിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകും. ആറ് ബില്യൺ ഡോളർ നിക്ഷേപം പദ്ധതിയിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.മലിനീകരണം കുറക്കാൻ വാഹനമേഖലയിൽ ഇലക്ട്രിക് വിപ്ലവത്തിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ മുന്നേറ്റം പുതിയ പദ്ധതിയിലൂടെ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button