Big B
Trending

ഒറ്റ ദിവസംകൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലെ വർധന 2.71 ലക്ഷം കോടി

തിങ്കളാഴ്ച ഒരു ദിവസംകൊണ്ട് ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 2.71 ലക്ഷം കോടിയാണ്. ഹെട്സ് ഗ്ലോബല്‍ ഹോള്‍ഡിങ്സ് എന്ന കമ്പനി ഒരു ലക്ഷം ടെസ്‌ല കാറുകള്‍ക്ക് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കിയതാണ് ആസ്തി കുതിക്കാന്‍ ഇടയാക്കിയത്. ഹെട്‌സിന്റെ ഓര്‍ഡര്‍ ലഭിച്ചതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം 14.9 ശതമാനം കുതിച്ച് 1,045.02 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളെന്ന ബഹുമതി കൂടിയാണ് ടെസ്ല ഇതുവഴി സ്വന്തമാക്കിയതെന്നു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.തിങ്കളാഴ്ച ബ്ലുംബെര്‍ഗ് കോടീശ്വരപട്ടിക പ്രകാരം മസ്‌കിന്റെ ആസ്തി 28,860 കോടി ഡോളറായിരുന്നു. ബ്ലൂംബര്‍ഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തില്‍ ഒരു ദിവസം ഒരാള്‍ നേടുന്ന ഉയര്‍ന്ന ആസ്തിയാണിത്.തിങ്കളാഴ്ചത്തെ പ്രകടനത്തോടെ ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള എലൈറ്റ് കമ്പനികളുടെ പട്ടികയിലും ടെസ്‌ല സ്ഥാനം പിടച്ചു. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്ന കാലത്ത് ടെസ്‌ല ഇനിയും കരുത്തു നേടുമെന്നാണു വിലയിരുത്തല്‍. ചൈനീസ് വ്യവസായി സോങ് ഷാന്‍ഷന്റെ റെക്കോഡു കൂടിയാണ് മസ്‌ക് തിങ്കളാഴ്ച തിരുത്തിയത്. സോങ് ഷാന്‍ഷന്റെ കുപ്പിവെള്ള കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയില്‍ 3200 കോടി കോടി ഡോളറിന്റെ വര്‍ധനയുണ്ടായിരുന്നു.ടെസ്‌ലയ്ക്കു പുറമേ സ്‌പെയ്‌സ് എക്‌സിന്റെ സ്ഥാപകനും സി.ഇ.യും മുഖ്യ എന്‍ജിനിയര്‍ കൂടിയാണ് മസ്‌ക്. ബഹിരാകാശ ടൂറിസം അടക്കം വന്‍ പദ്ധതികളാണ് സ്‌പെയ്‌സ് എക്‌സ് പദ്ധതിയിടുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ക്രിപ്‌റ്റോ കറന്‍സികളുടെ വില നിര്‍ണയിക്കുന്ന പ്രധാന വ്യക്തിയെന്ന ബഹുമതിയും മസ്‌ക് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഫോബ്‌സിന്റെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി 21,990 കോടി ഡോളറാണ്.

Related Articles

Back to top button