Big B
Trending

സ്വകാര്യ ബാങ്കുകൾക്കുമേൽ വൻതുക പിഴ ചുമത്തി ആർബിഐ

ബാങ്കിങ് നിയമങ്ങൾ ലംഘിച്ചെന്നുകാട്ടി സ്വകാര്യ ബാങ്കുകൾക്ക് പിഴ ചുമത്തി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷണൽ ബാങ്കിനും ഐ സി ഐ സി ഐ ബാങ്കിനുമെതിരെയാണ് ആർ ബി ഐയുടെ നടപടി. പഞ്ചാബ് നാഷണൽ ബാങ്കിന് 1. 8 കോടി രൂപയും ഐസിഐസിഐ ബാങ്കിനു 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 19 ലംഘിച്ചതിനാണ് പഞ്ചാബ് നാഷണൽ ബാങ്കിനു മേൽ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആർബിഐ ചട്ടങ്ങൾ പാലിയ്ക്കാത്തതിനാണ് പിഴ. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം ഈ ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ചട്ട ലംഘനങ്ങൾ നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആർബിഐ അറിയിച്ചു. ഇത് സംബന്ധിച്ച് ആര്‍ബിഐ ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനുള്ള ബാങ്കിൻെറ മറുപടി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയത്. ബാങ്ക് നൽകിയ അധിക നിവേദനങ്ങളും പരിഗണിച്ചിരുന്നു. ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.നിയമ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട ആർ ബി ഐ നോട്ടീസിനുള്ള ബാങ്കുകളുടെ മറുപടി പരിഗണിച്ച ശേഷമാണ് പിഴതുക നിശ്ചയിച്ചത്. ഇതിന് മുൻപും നിയമ ലംഖനം നടത്തിയത്തിനു മറ്റു ബാങ്കുകൾക്കെതിരെയും ആർ ബി ഐ നടപടി സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button