Big B
Trending

ബാങ്ക് കാർഡ് വിവരങ്ങൾ ഇനി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്യാനാകില്ല

അടുത്ത മാസം ഒന്നാം തിയതി മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്കോ സോമറ്റോ പോലുള്ള ഓൺലൈൻ ഡെലിവറി അപ്പുകൾക്കോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സൂക്ഷിക്കാനാവില്ല.പുതിയ നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന വ്യക്തിയ്ക്ക് ഓരോ തവണയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ വീണ്ടും വീണ്ടും നൽകേണ്ടി വരും. കാർഡുകൾ ടോക്കണൈസ് ചെയ്യുന്നതിനായി പ്ലാറ്റ്‌ഫോമുകൾക്ക് അനുവാദം നൽകാനുള്ള സംവിധാനമാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരിക. കഴിഞ്ഞ വർഷം മാർച്ചിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ കാർഡ് വിശദാംശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് വ്യാപാരികളെ പരിമിതപ്പെടുത്തുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ പുറത്തിറക്കിയിരുന്നു.ഈ നീക്കത്തിന്റെ ബാക്കി പത്രമാണ് പുതിയ നിയമം. അതെ സമയം അഡിഷണൽ ഫാക്ടർ ഓഫ് ഓതെന്റിക്കേഷൻ (AFA) വഴി ഉപഭോക്താവിൻ്റെ പൂർണ സമ്മതത്തോടെ കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്യുന്നത് വീണ്ടും വീണ്ടും കാർഡ് വിവരങ്ങൾ നൽകുന്ന പ്രകീയ ഒഴിവാക്കും.നിലവിൽ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് മാസ്റ്റർകാർഡും വിസയും നൽകുന്ന കാർഡുകളും മാത്രമേ ടോക്കണൈസ് ചെയ്യാൻ കഴിയൂ.അന്താരാഷ്ട്ര ഇടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമല്ല. ഇന്ത്യയ്ക്കകത്തുള്ള കാർഡുകളും ഇടപാടുകളും മാത്രമാണ് പുതിയ ആർബിഐ മാർഗനിർദേശങ്ങളുടെ പരിധിയിൽ വരുന്നത്.

Related Articles

Back to top button