Tech
Trending

4ജി നെറ്റ് വര്‍ക്കില്‍ ആദ്യ ഫോണ്‍കോള്‍ പരീക്ഷിച്ച് ബിഎസ്എന്‍എല്‍

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾ ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ് വർക്ക് ബിഎസ്എൻഎൽ ഞായറാഴ്ച പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 4ജി വോൾടി കോൾ ചെയ്താണ് പരീക്ഷണം നടത്തിയത്.ടെലികോം സെക്രട്ടറി കെ രാജാരാമനുമായാണ് ടെലികോം മന്ത്രി ഫോണിൽ സംസാരിച്ചത്. ഡാറ്റാ ബ്രൗസിങും, വീഡിയോ സ്ട്രീമിങും പരീക്ഷിച്ചു നോക്കി.ടാറ്റാ കൺസൾട്ടൻസി സർവീസസും സർക്കാർ ഉടമസ്ഥതതയിലുള്ള ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടുമായി ചേർന്നാണ് ചണ്ഡീഗഢിൽ 4ജി നെറ്റ് വർക്ക് സ്ഥാപിച്ചത്.ആത്മ നിർഭർ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി വികസിപ്പിച്ച 4ജി ഉപകരണങ്ങൾ ഉപയോഗിച്ചുള്ള 4ജി നെറ്റ് വർക്കിൽ ആദ്യ ഫോൺകോൾ ചെയ്തതായി ടെലികോം മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.ചണ്ഡീഗഢിനെ കൂടാതെ ബെംഗളുരു, ചെന്നൈ, പുണെ, അംബാല എന്നിവിടങ്ങളിലും ഇന്ത്യൻ ടെലിഫോൺ ഇൻസ്ട്രീസ് ലിമിറ്റഡിന്റെ സഹായത്തോടെ 4ജി പരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യൻ നിർമിത ഉപകരണങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ 4ജി നെറ്റ് വർക്കിൽ ബിഎസ്എൻഎൽ ആദ്യ 4ജി വോൾടി കോൾ ചെയ്തത്.ഫ്രീക്വൻസി ഡിവിഷൻ ഡ്യുപ്ലെക്സിൻ (എഫ്ഡിഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴ് ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബിടിഎസ്) ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി പരീക്ഷണം നടത്തുന്നത്. 13 ബിടിഎസുകൾകൂടി കൂട്ടിച്ചേർക്കും. എഫ്ഡിഡി എൽടിഇ യെ കൂടാതെ ടൈം ഡിവിഷൻ ഡ്യുപ്ലെക്സിങ് (ടിഡിഡി) ഉപകരണങ്ങളിൽ നിർമിച്ച 4ഡി നെറ്റ് വർക്കും ബിഎസ്എൻഎൽ പരീക്ഷിക്കുന്നുണ്ട്.ടിസിഎസ് ഉൾപ്പടെ 5 കമ്പനികളുടെ പിന്തുണയോടെയാണ് ബിഎസ്എൻഎലിന്റെ 4ജി വിന്യാസം നടക്കുന്നത്. അതേസമയം ചില നഗരങ്ങളിൽ ബിഎസ്എൻഎൽ ഇതിനോടകം 4ജി സേവനങ്ങൾ നൽകിവരുന്നുണ്ട്.

Related Articles

Back to top button