Big B
Trending

കോവിഡ് ബാധിത മേഖലയ്ക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പ സഹായം; പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക-ആരോഗ്യ മേഖലകൾക്കാണ് പദ്ധതി. ഇതിൽ നാല് പദ്ധതികൾ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.കോവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകൾക്കായി 60000 കോടി രൂപയും പ്രഖ്യാപിച്ചു.ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.


ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും. 2022 മാർച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ.ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകും. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിക്ക് കീഴിൽ കൂടുതൽ തുക വിലയിരുത്തി. പദ്ധതിക്ക് കീഴിൽ നവംബര്‍ 2021 വരെ സൗജന്യ റേഷൻ വിതരണം. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം അര്‍ഹര്‍ക്കാണ് സൗജന്യമായി ധാന്യങ്ങൾ നൽകുന്നത്, നോർത്ത് ഈസ്റ്റേൺ റീജിയണൽ കർഷക മാർക്കറ്റിംഗ് കോർപ്പറേഷന്റെ പുനരുജ്ജീവനത്തിന് 77.45 കോടിയുടെ പാക്കേജ്, കർഷകർക്ക് 15,000 കോടി രൂപയുടെ പ്രോട്ടീൻ അധിഷ്ഠിത വളം സബ്സിഡി ലഭിക്കും,ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും ബ്രോഡ്ബാൻഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപ പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

Related Articles

Back to top button