Tech
Trending

6000 എംഎഎച്ച് ബാറ്ററിയുമായി റെഡ്മി 10 പുറത്തിറക്കി

റെഡ്മി 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 10999 രൂപയാണ് ഫോണിന്റെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപ്പിന് വില.12999 രൂപയാണ് ആറ് ജിബി റാം + 128 ജിബി പതിപ്പിന് വില.
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡിലും ഇഎംഐ സ്‌കീമിലും 1000 രൂപ കിഴിവുണ്ടാവും.എംഐ.കോം. ഫ്‌ളിപ്കാര്‍ട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്‌റ്റോറുകളില്‍ നിന്ന് മാര്‍ച്ച് 24 മുതല്‍ ഫോണ്‍ വാങ്ങാം. കരീബിയന്‍ ഗ്രീന്‍, പസഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറും 50 എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഇതിന്റെ മുഖ്യ സവിശേഷതകള്‍.6.71 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിയാണിതിന്. ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ അല്ല ഇതിന്. വൈഡ് വൈന്‍ എല്‍1 സര്‍ട്ടിഫിക്കേഷനുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്.ഫോണിന് പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. ക്യാമറയ്ക്ക് വേണ്ടി നല്‍കിയ പ്രത്യേക ചതുരത്തിനുള്ളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഫോണിന് ഐപി സര്‍ട്ടിഫിക്കേഷന്‍ ഇല്ല.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുണ്ടവും ആറ് ജിബി വരെ റാം ശേഷിയുമുണ്ട്. 50 എംപി ആണ് പ്രധാന ക്യാമറ. രണ്ട് എംപി ഡെപ്ത് സെന്‍സറും റിയര്‍ കാമറയിലുണ്ട്. അഞ്ച് എംപി ആണ് സെല്‍ഫി ക്യാമറ.6000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button