Tech
Trending

ജിയോ ഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം കേരളത്തിലെ 33 നഗരങ്ങളിലേക്ക്

ജിയോ ഫൈബര്‍ കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്. സംസ്ഥാനത്ത് 33 പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം വ്യാപിപ്പിച്ചു.2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ വ്യാപിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ കേരളത്തില്‍ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നത്.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ ജിയോ ഫൈബര്‍ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കായംകുളം, കൊടുങ്ങലൂര്‍, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹി, മലപ്പുറം, മഞ്ചേരി, മാവേലിക്കര,മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പാലക്കാട്, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, കൊയിലാണ്ടി, തലശ്ശേരി, തീരുര്‍, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്.ജിയോ ഫൈബര്‍ പുതിയ പോസ്റ്റ്-പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോള്‍ ജിയോ സൗജന്യമായി സെറ്റ്-ടോപ്പ് ബോക്‌സ്, റൗട്ടര്‍, ഇന്‍സ്റ്റാളേഷന്‍ എന്നിവ നല്‍കുന്നു.

Related Articles

Back to top button