Tech
Trending

മോട്ടോ എഡ്ജ് 30 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മോട്ടോറോളയുടെ മോട്ടോ എഡ്ജ് 30 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോറോള എഡ്ജ് 20-ന്റെ പിന്‍ഗാമിയായാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്.മോട്ടോറോള എഡ്ജ് 30 സ്മാര്‍ട്‌ഫോണിന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് 27,999 രൂപയാണ്. എട്ട് ജിബി റാം + 256 ജിബി പതിപ്പിന് 29,999 രൂപയാണ് വില. മേയ് 19-ന് ഫ്‌ളിപ്കാര്‍ട്ടിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പന ആരംഭിക്കും.വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണത്തോടുകൂടിയാണ് മോട്ടോറോള എഡ്ജ് 30 എത്തുന്നത്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍ ചിപ്പ് ശക്തി പകരുന്ന ഫോണിന് 8 ജിബി വരെ റാം ഓപ്ഷനും, 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവും.6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിന് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് ഇതിന്. എച്ച്ഡിആര്‍ 10 പ്ലസ്, ഡിസി ഡിമ്മിങ്, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ സ്‌ക്രീനിലുണ്ട്.ഇതിലെ ക്വാഡ് ഫങ്ഷന്‍ ക്യാമറയില്‍ 50 എംപി പ്രൈമറി ക്യാമറ, അള്‍ട്രാ വൈഡ്, മാക്രോ സൗകര്യങ്ങളുള്ള 50 എംപി ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു 32 എംപി ആണ് സെല്‍ഫി ക്യാമറ.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവമാണ് മോട്ടോറോള എഡ്ജ് 30 നല്‍കുക. ആന്‍ഡ്രോയിഡ് 13, 14 അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതില്‍ ലഭിക്കും.

Related Articles

Back to top button