Big B
Trending

എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ നിരക്കേറും

സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്നാണിത്.പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്.2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.എടിഎമ്മുകളിൽ നിന്ന് ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ നിരക്ക് വര്‍ധന ഉപയോക്താക്കൾക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ഇനി പണം പിൻവലിക്കുന്നതിന് വളരെ ഉയര്‍ന്ന ഫീസ് തന്നെ നൽകേണ്ടി വരും. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ആക്‌സിസ് ബാങ്ക് ഉൾപ്പെടെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചു.2021 ഓഗസ്റ്റ് ഒന്ന് മുതൽ വിവിധ ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നിരുന്നു. പണം ഇടപാടുകൾക്ക് 15 രൂപയിൽ നിന്ന് 17 രൂപയായും പണം ഇതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽ നിന്ന് ആറ് രൂപയായും എല്ലാ കേന്ദ്രങ്ങളിലും ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാൻ കേന്ദ്ര ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.

Related Articles

Back to top button