
ലോക പ്രശസ്ത വിനോദ കമ്പനിയായ വാൾട്ട് ഡിസ്നിക്ക് ആദ്യമായി ഒരു വനിത ചെയർമാൻ. ഡിസംബർ 31നാണ് കമ്പനിയുടെ പുതിയ ചെയർമാനായി സൂസൻ അർണോൾഡ് സ്ഥാനമേൽക്കുക.2018 മുതൽ കമ്പനിയുടെ സ്വതന്ത്ര ലീഡ് ഡയറക്ടർമാരിൽ ഒരാളാണ് സൂസൻ.റോബർട്ട് എ ഇഗറിന്‍റെ പിൻഗാമിയായാണ് സൂസൻ ചെയർമാൻ സ്ഥാനത്തെത്തുക.14 വർഷമായി ഡിസ്നി ബോർഡ് മെമ്പറാണ് സൂസൻ. അതിനുമുമ്പ് ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ കാർലൈൻ ഗ്രൂപ്പിന്‍റെ ഓപ്പറേറ്റിങ് സിക്യൂട്ടിവായിരുന്നു അവർ. അവിടെ 2013 മുതൽ 2021 വരെ സേവനം അനുഷ്ഠിച്ചു.98 വർഷത്തിൽ ആദ്യമായാണ് വാൾട്ട് ഡിസ്നിക്ക് ഒരു വനിത ചെയർമാൻ.ഡിസ്നിയിലെ 15 വർഷത്തെ സേവനത്തിന് ശേഷമാണ് ഇഗറിന്‍റെ പടിയിറക്കം. 2020ൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു.
