Big B
Trending

ഗൂഗിളിന് പിന്നാലെ ആപ്പിളിനും പിഴയിടാനൊരുങ്ങി ഇന്ത്യ

ഗൂഗിളിന് സമാനമായി ആപ്പിളും (Apple) ഇന്ത്യയിൽ പിഴയൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ ചെയ്തതിന് സമാനമായ പിഴവ് ആപ്പിളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നും സൂചനകളുണ്ട്.ഗൂഗിളിന് സമാനമായി ആപ്പ് സ്റ്റോറിലെ പേയ്മെന്റ് സംബന്ധമായ സേവനങ്ങളുടെ കാര്യത്തിലാണ് സിസിഐ ആപ്പിളിനെ കുടുക്കാൻ പോകുന്നത് എന്ന് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ആപ്പിൾ ആപ്പ് സ്റ്റോറിലെ പേയ്മെന്റുമായി ബന്ധപ്പെട്ട് സിസിഐ അന്വേഷണം നടത്തി റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും ഈ റിപ്പോർട്ടിന്റെ ഒരു കോപ്പി ആപ്പിളിന്റെ പ്രതികരണം അറിയാനായി കമ്പനിക്കും നൽകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ടുഗെതർ വി ഫൈറ്റ് സൊസൈറ്റി ആന്റ് അലൈൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൌണ്ടേഷൻ ( എഡിഐഎഫ്) എന്ന എൻജിഒ ആപ്പിളിനെതിരെ ഒരു കേസ് ഫയർ ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോറിലെ പേയ്മെന്റും ബില്ലിങ് പോളിസികൾക്കും എതിരായിട്ടുള്ളതാണ് ഈ കേസ്. ഈ എൻജിഒയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ആപ്പിളിന്റെ ഇൻ ആപ്പ്പോളിസികളെ കുറിച്ച് അന്വേഷിക്കാൻ സിസിഐ ഉത്തരവിട്ടിരുന്നു. പ്രാഥമികമായി ആപ്പിൾ ആന്റി ട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും സിസിഐ അറിയിച്ചിരുന്നു.

ആപ്പ് സ്റ്റോറിലെ നിയമങ്ങൾ അനുസരിച്ച് ഡെവലപ്പർമാരാണ് പണം വാങ്ങിയുള്ള ഡിജിറ്റൽ കണ്ടന്റിന്റെ ഡിസ്ട്രിബ്യൂഷനായി ആപ്പിളിന്റെ പ്രൊപ്പൈറ്ററി ഇൻ ആപ്പ് പർച്ചേസ് തിരഞ്ഞെടുക്കേണ്ടത്. ആപ്പുകളുടെയും ഇൻ ആപ്പ് പർച്ചേസുകളുടെയും ലാഭത്തിൽ 30 ശതമാനം ആപ്പിൾ എടുക്കുന്നു. ഈ സംവിധാനത്തിലൂടെ ഡെവലപ്പർമാർക്ക് അവരുടെ പേയ്മെന്റ് പ്രോസസറിങ് സിസ്റ്റം തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെന്ന് സിസിഐ കണ്ടെത്തിയിട്ടുണ്ട്.ആപ്പിളിന്റെ ഇൻ ആപ്പ്പർച്ചേസ് നിയമങ്ങൾക്ക് എതിരെ പ്രധാന ആപ്പ് ഡെവലപ്പർമാർ രംഗത്ത് എത്തിയിരുന്നു. എപ്പിക്ക് ഗെയിംസ്, സ്പോട്ടിഫൈ, ടെലഗ്രാം എന്നിവയെല്ലാമാണ് ആപ്പിളിനെതിരെ പ്രതികരിച്ചത്.

Related Articles

Back to top button