Tech
Trending

ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ആപ്പിള്‍ തങ്ങളുടെ പണമിടപാട് സേവനമായ ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനി നാഷണല്‍ പേമന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ.) ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിള്‍ പേയുടെ വരവ്. ആപ്പിള്‍ പേ ഇന്ത്യയില്‍ എത്തുന്നതോടെ യു.പി.ഐ. സംവിധാനം വഴിയുള്ള പണമിടപാടുകള്‍ നടത്താന്‍ ആപ്പിള്‍ പേ ആപ്പ് ഉപയോഗിക്കാനാവും. ഇതുമായി ബന്ധപ്പെട്ട് എന്‍.പി.സിഐയോ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ വളരെയധികം സ്വീകാര്യത നേടിയ സംവിധാനമാണ് യു.പി.ഐ. രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് നീങ്ങിയിട്ടുണ്ട്. 2022 മുതല്‍ 23 വരെയുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ 75 ശതമാനവും യു.പി.ഐ. വഴിയാണ്. ആപ്പിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് ആപ്പിള്‍ പേ പ്രവര്‍ത്തിക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ഇതുമായി ബന്ധിപ്പിക്കാം. അടുത്തിടെ യു.എസില്‍ പേ ലേറ്റര്‍ സൗകര്യവും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുള്‍പ്പടെയുള്ള 10 രാജ്യങ്ങളടക്കം 77-ഓളം രാജ്യങ്ങളില്‍ ആപ്പിള്‍ പേ നിലവില്‍ ലഭ്യമാണ്.

Related Articles

Back to top button