
ആപ്പിളിന്റെ പുതിയ ഐപാഡുകള്‍ പുറത്തിറക്കി.പുതിയ കളര്‍ ഓപ്ഷനുകളും മറ്റ് അപ്‌ഡേറ്റുകളുമായാണ് ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്.ഒക്ടോബര്‍ 18 മുതല്‍ ഐപാഡുകൾ ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യയിലും വില്‍പനയുണ്ട്.
ഐപാഡ് 2022
പത്താം തലമുറ ആപ്പിള്‍ ഐപാഡും കമ്പനി പുറത്തിറക്കി. 44900 രൂപയാണ് ഇതിന്റെ വൈഫൈ പതിപ്പിന് വില. 59900 രൂപയാണ് സെല്ലുലാര്‍ പതിപ്പിന്റെ വില. നീല, പിങ്ക്, മഞ്ഞ, വെള്ളി നിറങ്ങളില്‍ ഇത് വിപണിയിലെത്തും.ആപ്പിള്‍ എ14 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐപാഡിലുള്ളത്. 10.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയാണിതിന്. കനമുള്ള ഫ്രെയിമാണുള്ളത് എങ്കിലും ഹോം ബോട്ടന്‍ നീക്കം ചെയ്തിട്ടുണ്ട്. മുകളില്‍ നല്‍കിയ അണ്‍ലോക്ക് ബട്ടനില്‍ സ്ഥാപിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറിലേക്ക് ടച്ച് ഐഡി മാറ്റിയിട്ടുണ്ട്.12 എംപി ക്യാമറയില്‍ 4കെ റെക്കോര്‍ഡിങ് സാധ്യമാണ്. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണുള്ളത്.വൈഫൈ 6 പിന്തുണയും സെല്ലുലാര്‍ മോഡലുകളില്‍ 5ജി സൗകര്യവും ഉണ്ടാവും. ടൈപ്പ് സി പോര്‍ട്ട് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ മാജിക് കീബോര്‍ഡ് ഫോളിയോ ഇത് പിന്തുണയ്ക്കും. ആപ്പിള്‍ പെന്‍സിലും ഉപയോഗിക്കാം.
ഐപാഡ് പ്രോ 2022
എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തിലുള്ള ഐപാഡ് പ്രോയ്ക്ക് ഡിസ്‌പ്ലേ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പുകളുണ്ട്. 12.9 ഇഞ്ച്, 11 ഇഞ്ച് വേരിയന്റുകളാണവ. 2021 ലെ പതിപ്പില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹോം ബട്ടന്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫ്രെയിമുകൾ പഴയ വലിപ്പത്തില്‍ തന്നെയാണ്.മിനി-എല്‍ഇഡി ഡിസ്‌പ്ലേ പാനലാണ് 12.9 ഇഞ്ച് ഐപാഡ് പ്രോയ്ക്കുള്ളത്. അതേസമയം സാധാരണ എല്‍ഇഡി പാനലാണ് 11 ഇഞ്ച് ഐപാഡ് പ്രോയ്ക്കുള്ളത്. എന്നാല്‍ രണ്ട് മോഡലുകള്‍ക്കും 120 ഹെര്‍ട്‌സ് പ്രോ മോഷന്‍ റിഫ്രഷ് റേറ്റുണ്ട്. ആപ്പിള്‍ പെന്‍സില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. ഇതിലെ പുതിയ ഹോവര്‍ ഫീച്ചര്‍ ഉപയോഗിച്ച് പെന്‍സില്‍ സ്‌ക്രീനില്‍ തൊടാതെ തന്നെ സ്‌ക്രീനിന് തൊടാതെ തന്നെ സ്‌ക്രീനിന് തൊട്ടമുകളിലൂടെ നീങ്ങുമ്പോഴുള്ള ആംഗ്യങ്ങള്‍ തിരിച്ചറിയും. 5ജി സൗകര്യത്തോടെയാണ് ഐപാഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈഫൈ 6ഇ പിന്തുണയുണ്ട്. ഈ മാസം അവസാനത്തോടെ ഐപാഡ് ഒഎസ് 16 അപ്‌ഗ്രേഡ് ലഭിക്കും.ഐപാഡ് പ്രോ 11 ഇഞ്ച് പതിപ്പിന് വൈഫൈ മോഡലിന് 81900 രൂപയും സെല്ലുലാര്‍ സൗകര്യമുള്ള പതിപ്പിന് 96900 രൂപയും ആണ് വില.12.9 ഇഞ്ച് ഐപാഡ് പ്രോയുടെ വൈഫൈ മാത്രമുള്ള പതിപ്പിന് 1,12,900 രൂപയും സെല്ലുലാര്‍ മോഡലിന്1,27,900 രൂപയും ആണ് വില.സ്‌പേസ് ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഇവ വിപണിയിലെത്തും.